മിയയുടെ ലൂക്ക ‘കോബ്ര ബേബി’ ആണെന്ന് വിക്രം! സ്‌നേഹത്തോടെ കുഞ്ഞിനെ ഉമ്മ വെച്ച് താരം!

കോബ്ര എന്ന് പേരിട്ടിരിക്കുന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി കേരളത്തില്‍ എത്തിയ നടന്‍ വിക്രമിനെ കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മിയ ജോര്‍ജും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രൊമോഷന്‍ പരിപാടിയുടെ വേദിയില്‍ വെച്ച് മിയയുടെ കുഞ്ഞിനെ എടുത്ത് വിക്രം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഞാന്‍ വിവാഹിതയാകുന്നതിന് മുന്‍പ് ആരംഭിച്ചതാണ് ഈ സിനിമയുടെ ഷൂട്ട് എന്ന് വേദിയില്‍ വെച്ച് മിയ പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്ക് കുഞ്ഞുണ്ടായി അവനിപ്പോള്‍ ഒരു വയസ്സ് ആകാറാവുന്നു.. മിയ സംസാരിച്ചുകൊണ്ടിരിക്കെ വിക്രം മിയയുടെ കുഞ്ഞ് ലൂക്കയേയും കൊണ്ട് വേദിയില്‍ എത്തി.. ഈ ബേബി കോബ്ര ബേബിയാണ് എന്നാണ് പറഞ്ഞത്. വളരെ സ്‌നേഹത്തോടെ കുഞ്ഞിനെ താരം ഉമ്മ വെയ്ക്കുന്നതും കാണാം.. പിന്നീട് മിയയുടെ ഭര്‍ത്താവ് അശ്വിനെയും അദ്ദേഹം വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി.. അവരോടൊപ്പം ഫോട്ടോകള്‍ക്കും വിക്രം പോസ് ചെയ്തു.

വേദിയില്‍ വെച്ച് തന്റെ കുഞ്ഞിനെ വിക്രം സാര്‍ എടുത്ത് ഇങ്ങനെ ഒരു നിമിഷം ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് മിയ പറഞ്ഞു. സിനിമയുടെ ഓരോ ഷെഡ്യൂള്‍ കഴിയുമ്പോളും തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. അതേസമയം, കൊച്ചിയെ ഇളക്കി മറിച്ചായിരുന്നു ഇന്നലെ വിക്രത്തിന്റെ വരവ്.. അദ്ദേഹത്തിന്റെ വരവോടെ ഈ സിനിമ കാണാനുള്ള ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് അജയ് ജ്ഞാനമുത്തു തിക്കഥ എഴുതി സംവിധാനം ചെയ്ത് വിക്രം നായകനായി വരുന്ന ഈ സിനിമ എത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് വിക്രമിന്റെ നായിക ആയി എത്തുന്നത്. ആഗസ്റ്റ് 31ന് ആണ് സിനിമ റീലിസ് ചെയ്യുന്നത്.