സ്‌കൂട്ടര്‍ യാത്രികയുടെ തലയില്‍ തേങ്ങ വീണു; നടുറോഡിലേക്ക് തെറിച്ച് വീണ് സ്ത്രീ- വീഡിയോ

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്നതിന്റെ വീഡിയോ പുറത്ത്. മലേഷ്യയിലെ ജെലാന്‍ തേലൂക്ക് കുംബാര്‍ മേഖലയിലാണ് സംഭവമുണ്ടായത്. തലയിലേക്ക് തേങ്ങ വീണതിന് പിന്നാലെ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് യുവതി വീണു. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് യുവതി ഇരുന്നത്. വീഴ്ചയില്‍ ഹെല്‍മറ്റ് തെറിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ ആളുകള്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതി സുഖംപ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇരുചക്രവാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന കാറിന്റെ ഡാഷ്‌ക്യാമില്‍ കുടുങ്ങിയതാണ്.

Previous articleവോയിസ് ക്ലിപ്പിന് മറുപടിയുമായി വിജയ് ബാബു!!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
Next articleവിദ്യാഭ്യാസ യോഗ്യത ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി ആനന്ദ് മഹീന്ദ്ര