Film News

ഷാലുവിനെ പോലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുവാനാണ് ഞാൻ ആഗ്രഹിക്കുന്നത് !! ഷാലു മേനോനോട് ആരാധകൻ

വിജയ രാഘവന്റെ ബ്രിട്ടീഷ് മാർക്കറ്റിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഷാലു മേനോൻ, പിന്നീട് താരം സിനിമ രംഗത്തും സീരിയൽ രംഗത്തും പ്രശസ്തയായി, അഭിനയത്തിന് പുറമെ നൃത്തത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.   സീരിയലിൽ ശ്രദ്ധ നേടി എങ്കിൽ കൂടിയും ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പാതിരാമണൽ ആണ് ഷാലു അവസാനം അഭിനയിച്ച സിനിമ. ഇടക്കൊക്കെ ചെറിയ വിവാദങ്ങളിൽ കുടുങ്ങി എങ്കിൽ കൂടിയും സൂപ്പർ ഹിറ്റ് പരമ്പര ആയ കറുത്തമുത്തിൽ കൂടി താരം വീണ്ടും ശ്രദ്ധ നേടി.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെക്കുന്ന ശാലു ജന്മദിനം ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചു രംഗത്ത് എത്തിയിരുന്നു. ഈ പോസ്റ്റിൽ ആണ് ആരാധകർ നിരവധി കമന്റ് ആയി എത്തിയത്. ‘ജീവിതത്തിലെ ഒരു വർഷം കൂടി തന്നതിന് ദൈവത്തിന് നന്ദി.. ജന്മദിനം ആശംസിച്ച എല്ലാവർക്കും ഒരുപാട് നന്ദി..’ ഷാലു കുറിച്ചു. ഒരു ആരാധകൻ ‘മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.. അത്രക്കും ഭംഗിയാണ്..’ എന്ന കമന്റ് ചെയ്‌തിരുന്നു. ഷാലു തന്റെ ഡാൻസ് വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ടെലിവിഷൻ സീരിയലിലുകളിൽ തിളങ്ങി നിൽക്കുന്ന താരം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്.
എന്നാൽ മറ്റൊരാൾ കുറിച്ചത് ഇതുപോലെ ഒരു പെൺകുട്ടിയെ എന്റെ ഭാര്യയായി കിട്ടാൻ കൊതിക്കുന്നു എന്നാണ്. നിരവധി ആളുകൾ ആശംസകൾ നേർന്നപ്പോൾ ഫോൺ നമ്പർ തരാമോ എന്നും… എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് എന്നൊക്കെ കമെന്റുകൾ വരുന്നുണ്ട്.

Trending

To Top