കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുത് - മലയാളം ന്യൂസ് പോർട്ടൽ
Film News

കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുത്

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്. തന്മയോത്തോട് കൂടിയ മലയാള ഭാഷയിൽ മാത്രമുള്ള അവതരണ ശൈലി അശ്വതിയെ ഉയരങ്ങളിൽ എത്തിച്ചു. ഫ്ലവർസ് ചാനലിൽ തുടക്കം കുറിച്ച അശ്വതി ഇന്ന് എല്ലാ ചാനലുകളിലും തിരക്കിലാണ്. തന്റെ പ്രണയ കഥയും കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയും എല്ലാം പ്രേക്ഷകരോട് മനസ് തുറന്നു പറഞ്ഞ അശ്വതിയെ ഒരുപാട് പേര് അഭിനന്ദനം അരിച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അശ്വതി ലോകത്തെ അറിയിക്കാറുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അശ്വതി പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാർ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെൺകുട്ടികളും ഗാർഹിക പീഡനം സഹിക്കുന്നത്, വീട്ടുകാരെ പോലും അറിയിക്കാത്തത്. അച്ഛനോ അമ്മയോ രോഗാവസ്ഥയിൽ കൂടിയാണെങ്കിൽ സഹനം അല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് ഉറപ്പിക്കുന്നവരാണ് അധികവും. ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിന്റെ മനോഭാവം…’കെട്ടിയോന്റെ വീട്ടിൽ അടങ്ങിയ നിൽക്കാതെ ചാടി പോന്നവളെന്ന’ പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളിൽ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയർന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയിൽ നമ്മളും കാണിക്കേണ്ടതാണ് എന്നാണ് താരം പറയുന്നത്.

എന്നാൽ ഈ പോസ്റ്റിനെതിരെ കമെന്റുമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്,ചേച്ചിയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നു. അങ്ങനെ എഴുതുമ്പോള്‍ ചേച്ചിയുടെ സൈഡും നോക്കണം. കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. ഒമ്പത് വര്‍ഷം മുന്‍പത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട, അന്ന് കല്യാണത്തിന് താന്‍ ഇട്ടതൊക്കെ, കല്യാണ സാരി ഉള്‍പ്പെടെ താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ് വീട്ടുകാരോട് താനോ ഭര്‍ത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല. നാട്ടുകാരുടെ മുന്നില്‍ ഇമേജ് താഴാതിരിക്കാന്‍ വേണ്ടിയായിരുന്നു. അന്ന് അങ്ങനെ സ്വര്‍ണം ഇട്ടതില്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നുവെന്നുമുള്ള മറുപടിയായിരുന്നു അശ്വതി നൽകിയത് താരത്തിന്റെ ഈ പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!