നിങ്ങളെ ആരെങ്കിലും ജഡ്ജ് ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്, ഷംനയുടെ പോസ്റ്റിനു കമെന്റുമായി ആരാധകർ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട  നടി ഷംന കാസിം ഒരു മത്സരാർത്ഥിയെ കടിച്ചത്, തെലുങ്ക് ടിവി ചാനല്‍ ഇടിവിയിലെ ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലാണ് സംഭവം. ഷോയിലെ ജഡ്ജിയാണ് മലയാളിയായ ഷംന.അണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ചിലര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ഇത് പിന്നീട് വലിയ വാർത്ത ആക്കുകയായിരുന്നു, ഇപ്പോൾ ഈ വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം, തന്റെ അമ്മയെ കടിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഷംന മറുപടിയുമായി എത്തിയിരിക്കുന്നത്, നിങ്ങളെ ആരെങ്കിലും ജഡ്ജ് ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ് എന്നാണ് ഷംന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

താരത്തിന്റെ ഈ പോസ്റ്റിനു കമെന്റുമായി നിരവധി പേരാണ് എത്തുന്നത്.താരത്തിനെ സപ്പോർട്ട് ചെയ്യും വിമർശിച്ചും ആളുകൾ എത്തുന്നുണ്ട്, ലൈഗീക ദാരിദ്ര്യം അനുഭവിക്കുന്ന അമ്മാവനോളികൾക്കാണ് ഇതൊക്കെ കാണുമ്പോൾ കുരു പൊട്ടുന്നത്. വെത്തിലപ്പള്ളി വയലിൽ ഒരു ഷംന കാസിം ഉണ്ടായിരുന്നു ഡാൻസും കലാപരിപാടികളിൽ സ്ഥിരം സാന്നിദ്യം ഇത് ഷംന അല്ല ഞങ്ങളുടെ ഷംന ഇങ്ങനെ അല്ല ചുമ്മ വെറുതെ നീ അടിച്ച് പൊളിക്കുമോളേ ലച്ചം ലച്ചം പിന്നാലെ, മ്യൂച്ചൽ കൺസന്റ് ഉണ്ട് എങ്കിൽ ഇതൊന്നും ഒരു പ്രശ്നമല്ല. പക്ഷേ, കൊറോണ ടൈമിൽ ഒരു പ്രശ്നമല്ലേ, ഞങ്ങൾ മലയാളികൾ സാധാരണ ചായക്ക് ആണ് കടി വാങ്ങാറ്…
ഇതിപ്പോ പാട്ട് പടിയാലും കടി.. News hour ചർച്ച ചെയ്യുന്നു “നടിയുടെ കടി നാടിനാപത്തോ” നാളെ മുതൽ തെലുങ്ക് പഠിക്കുക എന്നുള്ളത് ആണ് എന്റെ ജീവിതവ്രതo ആക്കി എന്നാണ് താരത്തിന്റെ പോസ്റ്റിനു വരുന്ന കമെന്റുകൾ.

റിയാലിറ്റി ഷോ യിലൂടെ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ഷംന കാസിം. ക്ലാസിക്കല്‍ ഡാന്‍സറായ ഷംന അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയില്‍ മത്സരിച്ചിരുന്നു. 2004 ല്‍ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് ഷംന കാസിം ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാളി മനസില്‍ ഷംന കയറി കൂടുന്നത്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത് ഷംന കാസിമായിരുന്നു. തിരക്കഥാകൃത്തായ വേണു ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയായിട്ടായിരുന്നു ഷംന അഭിനയിച്ചിരുന്നത്. വലിയ പ്രതീക്ഷയോടെ വന്നതാണെങ്കിലും തിയറ്ററുകളില്‍ കാര്യമായ വിജയം കരസ്ഥമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. 2018 ല്‍ മലയാളത്തിലും തമിഴിലുമായി അഞ്ചോളം സിനിമകളിലായിരുന്നു ഷംന കാസിം അഭിനയിച്ചിരുന്നത്. മലയാളത്തില്‍ മമ്മൂട്ടി ചിത്രത്തിന് പുറമേ ബിജു മേനോന്റെ ആനക്കള്ളന്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

Previous articleഅച്ഛപ്പത്തെ കുറിച്ചുള്ള കഥകൾ ലാലേട്ടന് കൈമാറി ദീപ്തി ഐപിഎസ്
Next articleഒരേ ഒരു ക്ലിക്കിന് വേണ്ടി ഓൺലൈൻ മാധ്യമങ്ങൾ എന്നെ കടിച്ചിയാക്കി, വേദനയോടെ ഷംന കാസിം പറയുന്നു