അച്ഛന് കളസം വാങ്ങണമെങ്കിലും മൊബൈല്‍ നമ്പര്‍ നല്‍കണം: ഡെക്കാത്തിലോണിന് എതിരെ മഹുവ മൊയിത്ര

പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡായ ഡികാത്ലോണിനെതിരെ ട്വിറ്ററില്‍ പൊളിച്ചടുക്കി തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര. കമ്പനിയുടെ ഔട്ട്ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് ഫോണ്‍ നമ്പറും ഇ- മെയില്‍ ഐ ഡിയും നല്‍കണമെന്ന…

പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡായ ഡികാത്ലോണിനെതിരെ ട്വിറ്ററില്‍ പൊളിച്ചടുക്കി തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്ര. കമ്പനിയുടെ ഔട്ട്ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് ഫോണ്‍ നമ്പറും ഇ- മെയില്‍ ഐ ഡിയും നല്‍കണമെന്ന കമ്പനി പോളിസിക്ക് എതിരെയാണ് മഹുവ ശബ്ദ മുയര്‍ത്തിയത്. ഈ പോളിസിയെ പരിഹസിച്ചു കൊണ്ടായിരുന്ന മെഹുവയുടെ ട്വീറ്റ്.

ഡല്‍ഹി- എന്‍. സി. ആറിലുള്ള അന്‍സല്‍ പ്ലാസയിലെ ഡികാത്ലോണ്‍ സ്റ്റോറില്‍ ഷോപ്പിങ്ങിനെത്തിയതായിരുന്നു എം.പി. അച്ഛനു വേണ്ടി 1,499 വിലയുള്ള ട്രൗസര്‍ വാങ്ങി ബില്‍ ചെയ്യുമ്പോഴാണ് ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസമടക്കമുള്ള വിവരങ്ങളും ക്യാഷ്യര്‍ എം.പിയോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ സ്ഥലത്തു വച്ചു തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മഹുവ ട്വീറ്റ് ചെയ്തു.

1499 രൂപ ക്യാഷ് ആയി നല്‍കി കൊണ്ട് അച്ഛനുള്ള ട്രൗസേഴ്‌സ് മേടിക്കുന്നതിനും എന്റെ മൊബൈല്‍ നമ്പരും ഇമെയില്‍ ഐഡിയും നല്‍കണമെന്നാണ് മാനേജര്‍ പറയുന്നത്. ക്ഷമിക്കണം ഡക്കാത്തിലോണ്‍ ഇന്ത്യ, നിങ്ങള്‍ എന്റെ സ്വകാര്യതയും ഉപഭേക്ത നിയമങ്ങളും ലംഘിക്കുകയാണ്. മെഹുവ ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് വൈറലായതോടെ സുപ്രീം കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകനില്‍ നിന്ന് ഒരു സന്ദേശവും അവര്‍ക്ക് ലഭിച്ചു. ഇതിന്റെ സ്‌ക്രീന്‍  ഷോട്ട് അവര്‍ ടൈം ലൈനില്‍ പങ്കുവച്ചു. ‘നമ്പര്‍ നല്‍കരുത്. അവരുടെ സംവിധാനം മാറ്റാന്‍ പറയൂ. ലെന്‍സ്‌കാര്‍ട്ടില്‍ എനിക്കും സമാനമായ അനുഭവമുണ്ടായിരുന്നു.

എന്നാല്‍, ഞാന്‍ നമ്പര്‍ നല്‍കിയില്ല. അവരുടെ മാനേജറെ വിളിച്ചു സംസാരിച്ചപ്പോള്‍ ഏതോ ജീവനക്കാരുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കുകയായിരുന്നു. ഉപയോക്താക്കളെ പെടുത്താനായാണ് ഇത്തരമൊരു സംവിധാന മൊരുക്കിയിരിക്കുന്നത്.”-സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നു. മാനേജര്‍ ഒടുവില്‍ സ്വന്തം നമ്പര്‍ നല്‍കി തന്നെ ഒഴിവാക്കിത്തന്നെന്നും മഹുവ മൊയ്ത്ര ട്വീറ്റില്‍ സൂചിപ്പിച്ചു.


മഹുവയുടെ പ്രതികരണത്തിന് സമ്മിശ്ര പ്രതികരണമാണ് ട്വിറ്റര്‍ ലോകത്ത് ലഭിച്ചത്. സമാനമായ ദുരനുഭവം പങ്കുവച്ച് നിരവധി പേര്‍ രംഗത്തെത്തി. ഡികാത്ലോണില്‍ മാത്രമല്ല, മറ്റു പല സ്റ്റോറുകളിലെയും സ്ഥിതി ഇതു തന്നെയാണെന്നും ചിലര്‍ സൂചിപ്പിക്കുന്നു.