August 10, 2020, 1:53 AM
മലയാളം ന്യൂസ് പോർട്ടൽ
Health Malayalam Article

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ മൂന്നുമാസം ഗര്‍ഭിണി !! അതിനുള്ള കാരണം

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ സംശയത്തിനുള്ള ഉത്തരം ഇതാ

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം. ഓള് ഗര്‍ഭിണിയാണ്, ആദ്യസ്‌കാന്‍ കഴിഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോ മൂന്ന് മാസം പ്രായമുള്ള ഗര്‍ഭം. അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി. ഒന്നും പറയേണ്ട. ഇത്തരത്തില്‍ സംഭവിച്ച്‌ കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെണ്‍കുട്ടികള്‍ ഒന്നല്ല, പലത് കാണും. ഒന്നുകില്‍ പുതുമണവാട്ടികള്‍, അല്ലെങ്കില്‍ പ്രവാസിപത്നിമാര്‍. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന് അവര്‍ക്കും മനസ്സിലാവില്ല !

ഇതിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളൂ. ഗര്‍ഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്. ശരാശരി 28 ദിവസം വരുന്ന ഒരു ആര്‍ത്തവചക്രത്തിന്റെ മദ്ധ്യത്തിലാണ് അണ്ഢവിസര്‍ജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല് മണിക്കൂര്‍ ബീജത്തെയും കാത്തിരിക്കും. ഒരുദാഹരണത്തിന് നവംബര്‍ 1ന് ആര്‍ത്തവം ഉണ്ടായ മണവാട്ടി നവംബര്‍ 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്ബോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്ന് അവള്‍ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട് എന്ന് മാത്രമല്ല, ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുന്‍പ് അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ നവംബര്‍ 1 തൊട്ടാകും. ഫലത്തില്‍, കുട്ടിയെ ‘വന്നപ്പോള്‍ കൊണ്ടു വന്നു’ എന്ന് ആരോപിക്കപ്പെടാം.

ആര്‍ത്തവചക്രത്തില്‍ എപ്പോള്‍ അണ്ഢവിസര്‍ജനം നടന്നു എന്ന് കണക്കാക്കുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അവ ചിലവേറിയതായത് കൊണ്ടാണ് ഇത്തരത്തില്‍ LMP (Last Menstural Period) വെച്ച്‌ ലോകം മുഴുവന്‍ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ യഥാര്‍ത്ഥ പ്രായം അത് കൊണ്ട് തന്നെ എല്ലായെപ്പോഴും സ്‌കാനിലെ ഗര്‍ഭത്തിന്റെ പ്രായത്തേക്കാള്‍ അല്‍പം കുറവായിരിക്കും. സ്‌കാനിങ്ങിനെ വില്ലനാക്കി ജീവിതം കളയും മുന്‍പ് ഇപ്പറഞ്ഞതൊന്ന് പരിഗണിച്ചേക്കണേ..

ആ പിന്നേ, ഇപ്പോഴത്തെ കണക്കില്‍ മൂന്ന് സ്‌കാനുകളെങ്കിലും ഗര്‍ഭിണി ആയിരിക്കുമ്ബോള്‍ ചെയ്യണമെന്നാണ്. ആദ്യത്തെ സ്‌കാന്‍ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ തന്നെയാണോ എന്നും, കുഞ്ഞിന് ഹൃദയമിടിപ്പുണ്ടോ എന്നുമൊക്കെ അറിയാനാണ്. അണ്ഢവാഹിനിക്കുഴലില്‍ ഉണ്ടാകുന്ന ട്യൂബല്‍ പ്രഗ്നന്‍സി ആണെങ്കില്‍, ട്യൂബ് പൊട്ടിയാല്‍ ആന്തരികരക്തസ്രാവമുണ്ടാകും, ഗര്‍ഭിണി മരണപ്പെടും. അതുകൊണ്ട് തന്നെ അവരുടെ ജീവനോളം വിലയുണ്ട് ഈ സ്‌കാനിന്. കൂടാതെ ഗര്‍ഭത്തിന്റെ പ്രായവും, പ്രസവ ഡേറ്റും അറിയാനും ഈ സ്‌കാന്‍ വേണം.

അഞ്ചാം മാസം ചെയ്യുന്ന രണ്ടാമത് സ്‌കാന്‍ കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താനും പ്രസവഡേറ്റിന് അടുപ്പിച്ചുള്ള മൂന്നാമത് സ്‌കാന്‍ കുഞ്ഞിന്റെ നില അറിയാനും, പ്രസവത്തോടനുബന്ധിച്ച്‌ മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താനുമാണ്. ഇതൊന്നുമല്ലാതെ ഡൗണ്‍ സിണ്ട്രോം ലക്ഷണങ്ങള്‍ കണ്ട് പിടിക്കാന്‍ പന്ത്രണ്ടാമത് ആഴ്ചയില്‍ ചെയ്യാവുന്ന മറ്റൊരു സ്‌കാനും ഉണ്ട് കേട്ടോ.

Related posts

കേരളത്തിൽ കൊറോണ റിപ്പോർട് ചെയ്തു, നിർദ്ദേശവുമായി മോഹൻലാൽ

WebDesk4

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

WebDesk4

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

നിറത്തിന്റെ പേരിൽ പലരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നു; കുങ്കുമപ്പൂവ് കഴിക്കണം ഇല്ലെങ്കിൽ കുഞ്ഞ് കറുത്ത് പോകുമെന്ന് എന്നോട് പറഞ്ഞു

WebDesk4

ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മുന്നില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ ഇതുകൂടി ഒന്ന് ശ്രെദ്ധിച്ചോളൂ

WebDesk

ക്യാന്സറിനെ അതിജീവിച്ച ഒന്നര വയസ്സുകാരി! അൻവിതയുടെ പോരാട്ട കഥ

WebDesk4

ഗർഭ കാലത്തെ ശരീരഭാരം അബോർഷൻ സാധ്യത കൂട്ടുന്നു

WebDesk4

ഇത് ഇത്തിരി കൂടി പോയില്ലേ; പുതിയ പ്രീ വെഡിങ് ഫോട്ടോഷൂട്ട് കണ്ട് കണ്ണ് തള്ളി മലയാളികൾ !!

WebDesk4

റേഷൻ കടയിൽ മകനോടൊപ്പം മണിയൻ പിള്ള രാജു !! കടയിലെത്തിയപ്പോൾ സംഭവിച്ചത്!

WebDesk4

മനുഷ്യനായി പിറന്ന ആരെയും കരയിക്കുന്ന ഈ ചിത്രം കാണാതെ പോകരുത്.

Webadmin

ഈ നാളുകാരെ ഒന്ന് സൂക്ഷിക്കുക, ഇവർ അവിഹിത ബന്ധങ്ങളിൽ പോയി ചാടുവാനുള്ള സാദ്ധ്യതകൾ ഏറെ

WebDesk4

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

WebDesk4
Don`t copy text!