അത് തെറ്റാണെന്ന പൂർണ അറിവോടെയാണ് ഞാൻ അത് ചെയ്തത്; അപ്പോൾ എനിക്ക് നോ പറയുവാൻ പറ്റിയില്ല

കഴിഞ്ഞ ദിവസം അജു വർഗീസ് അനർകലിയുടെ ഒരു ഫോട്ടോഷൂട്ട്  സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു, അതിൽ കളിയായിട്ടാണ് അനാർക്കലി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയിൽ നിറയെ വിവാദങ്ങൾ ആണ് അനാർക്കലിയുടെ വീഡിയോയ്ക്ക് നേരെ ഉയർന്നത്.…

anarkali-marakkar

കഴിഞ്ഞ ദിവസം അജു വർഗീസ് അനർകലിയുടെ ഒരു ഫോട്ടോഷൂട്ട്  സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരുന്നു, അതിൽ കളിയായിട്ടാണ് അനാർക്കലി എത്തിയത്. എന്നാൽ സോഷ്യൽ മീഡിയിൽ നിറയെ വിവാദങ്ങൾ ആണ് അനാർക്കലിയുടെ വീഡിയോയ്ക്ക് നേരെ ഉയർന്നത്. വര്‍ഗീയതും വര്‍മവിവേചനവും പ്രചരിപ്പിച്ചു എന്ന രീതിയില്‍ വ്യാപകവിമര്‍ശഷനമാണ് പുറത്ത് വന്നത്. ഇപ്പോൾ വിവാദമായ ആ ഫോട്ടോഷൂട്ടിനെ കുറിച്ച് അനാർക്കലി തന്നെ പറഞ്ഞിരിക്കുകയാണ്.

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് ആ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് താരം പറയുന്നു. ആദ്യം മറ്റൊരു തീം ആയിരുന്നു, ഇനി ഇതുപോലെ താനെ ഭാഗത്ത് നിന്നൊരു തെറ്റ് സംഭവിക്കില്ല എന്ന് അനാർക്കലി വ്യക്തമാക്കുന്നു.

anarkali-marakkar

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാവര്‍ക്കും നമസ്കാരം,

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാന്‍ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശെരികേടുകള്‍ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോള്‍ NO പറയാന്‍ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാന്‍ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം.

anarkkali photoshoot

ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം.