കൊറോണ ഭീതിയിൽ മരക്കാർ, മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടണമെന്ന് സർക്കാർ

സംസ്ഥാനത്ത് 12 പേർക്ക് കൊറോണ ബാധിച്ചതോടെ കനത്ത സുരക്ഷയിലാണ് കേരള സർക്കാർ. രോഗം പകരുന്നത് തടരാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ് സര്‍ക്കാര്‍. പൊതുപരിപാടികള്‍, കല്യാണങ്ങള്‍, ഉത്സവങ്ങള്‍ പോലെ ധാരാളം ആളുകള്‍ തടിച്ചുകൂടുന്ന പരിപാടികളൊക്കെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളില്‍ നിന്നും കൊറോണ പകരാനുള്ള സാധ്യതയുള്ളതിനാല്‍ കൂട്ടായ്മകളും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നുണ്ട്.

മാർച്ച് 31 വരെ തീയേറ്ററുകൾ അടച്ചിടണമെന്നു സർക്കാർ പുതിയ യോഗത്തിൽ അറിയിച്ചതോടെ മരക്കാരിന്റെ റിലീസ് തീയതി ആശങ്കയിലാണ്. മാർച്ച് 26 നു ആണ് മരക്കാർ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തിയേറ്റർ അടച്ചിടണം എന്ന് സർക്കാർ പുതിയ തീരുമാനം എടുത്തതോടെ മരക്കാരിന്റെ റിലീസ് തീയതിയെ അത് ബാധിച്ചിരിക്കുകയാണ്.

ഇതുവരെ റിലീസ് തീയതി മാറ്റിയിട്ടില്ല. കേരളം കനത്ത ആശങ്കയിലാണിപ്പോൾ.  കൂടുതല്‍ ആളുകള്‍ ഒന്നിച്ചെത്തുന്ന തിയേറ്ററുകളില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മാര്‍ച്ച്‌ 31 വരെ സിനിമ തിയേറ്ററുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Krithika Kannan