August 8, 2020, 8:45 PM
മലയാളം ന്യൂസ് പോർട്ടൽ
News

രണ്ടാം തവണ കോവിഡ് പോസ്റ്റിറ്റീവ് ആയവരിൽ നിന്നും രോഗം പകരില്ലെന്ന് പുതിയ കണ്ടെത്തൽ !!

ഒരിക്കല്‍ കോവിഡ് രോഗം വന്നയാള്‍ക്ക് അത് ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആയാല്‍ അത് പകര്‍ച്ചവ്യാധി ആകില്ലെന്ന് നിര്‍ണ്ണായക കണ്ടെത്തല്‍. ആദ്യം രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിക്കപ്പെട്ട ആന്റിബോഡികള്‍ രോഗം പകരുന്നത് തടയുമെന്നാണ് ദക്ഷിണ കൊറിയന്‍ സെന്റേഴ്സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകരുടെ കണ്ടെത്തല്‍.

കോവിഡ്-19 രോഗം ഭേദമായ 285 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇവരുടെ രോഗം ഭേഗമായി പിന്നീടു രോഗം ബാധിച്ചെങ്കിലും ഇവരില്‍ നിന്നും കോവിഡ് പകരുന്നതായി കണ്ടെത്തിയില്ല. ഗവേഷണത്തിന്‍റെ ഭാഗമായി ഇവരില്‍നിന്നെടുത്ത വൈറസ് സാംപിളുകള്‍ കള്‍ച്ചര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടു നടന്നില്ല. ഇതോടെയാണ് വൈറസ് നിര്‍ജീവമായിരിക്കാനോ ഇവരില്‍നിന്ന് ഇതു പകരാനോ സാധ്യതയില്ലെന്ന വിലയിരുത്തലില്‍ ഗവേഷകര്‍ എത്തിയത്.

corona virusനിലവില്‍ നടത്തുന്ന പിസിആര്‍ പരിശോധനകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താമെങ്കിലും ജീവനുള്ളതും നിര്‍ജീവമായതുമായ വൈറസ് കണികകളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നു കഴിഞ്ഞ മാസം നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതോടെ വീണ്ടും പോസിറ്റീവ് ആയവര്‍ രോഗം പരത്തുമെന്ന ധാരണ പരന്നിരുന്നു. പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ ഇനി ദക്ഷിണ കൊറിയയില്‍ രണ്ടാമതും പോസിറ്റീവ് ആകുന്നവരെ രോഗം പരത്തുന്നവരായി കണക്കാക്കില്ല.

corona-virus-gettyനോവല്‍ കൊറോണ വൈറസിനെതിരെ ശരീരത്ത് ഉല്‍പ്പാദിക്കപ്പെടുന്ന ആന്റിബോധികള്‍ക്ക് ചെറുതെങ്കിലുമായ പ്രതിരോധ ശക്തിയുണ്ടെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ പ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതിനു വ്യക്തതയില്ല.

അതേസമയം സാര്‍സില്‍നിന്നു മുക്തിനേടിയവരില്‍ ഉല്‍പ്പാദിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് 9-17 വര്‍ഷം വരെ രോഗം ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് അടുത്തിടെ സിംഗപ്പുരില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

Related posts

കൊറോണ, ബിവറേജസ് കോർപറേഷൻ അടച്ചിടും

WebDesk4

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4

വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും !! പുതിയ പഠനം ഇങ്ങനെ

WebDesk4

സംസ്ഥാനത്തെ സ്ഥിതി ഗുരുതരം; ആഗസ്റ്റ് മാസം അവസാനത്തോടെ ഓരോ ജില്ലയിലും 5000 രോഗികള്‍ ആയേക്കാം

WebDesk4

പ്രശസ്ത നടനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !! പുതിയ സിനിമയുടെ ചിത്രീകരണം അവതാളത്തിൽ

WebDesk4

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

WebDesk4

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

WebDesk4

കൊറോണ ഭീതിയിൽ മരക്കാർ, മാർച്ച് 31 വരെ തിയേറ്ററുകൾ അടച്ചിടണമെന്ന് സർക്കാർ

WebDesk4

ഒരു കർഫ്യൂ നടത്തിയത് കൊണ്ട് ഈ വൈറസ് എങ്ങും പോകില്ല !! അശ്വതിയുടെ കുറിപ്പ് വൈറൽ ആകുന്നു

WebDesk4

കോവിഡ് 19, മോഹൻലാലിനെതിരെ കേസെടുത്തു

WebDesk4

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക് അയച്ചു !! പൊലീസ് അകമ്ബടിയില്‍ താരം ക്വാറന്റൈനിലേക്ക്

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4
Don`t copy text!