കൊറോണ, കേരളത്തിൽ നാലു ജില്ലകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ നാലു ജില്ലകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് രണ്ടു പേർക്ക് കൂടി സ്ഥിതീകരിച്ചതോടയാണ് പ്രഖത്യപനം ഉണ്ടായത്. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആരോഗ്യ…

corona-news

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ നാലു ജില്ലകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് രണ്ടു പേർക്ക് കൂടി സ്ഥിതീകരിച്ചതോടയാണ് പ്രഖത്യപനം ഉണ്ടായത്. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ പതിനാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, വുഹാനിൽ നിന്നുള്ള മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ കൊവിഡ് -19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു, പിന്നീട് അസുഖം മാറിയതിന് ശേഷം ഇവരെ ഐസുലേഷന്‍ വാര്‍ഡുകളില്‍ നിന്ന് മാറ്റുകയയായിരുന്നു.

corona-viras-in-kerala

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ സൗകര്യങ്ങൾ കേരളത്തിൽ തുറക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൊവിഡ് -19 ബാധ സംശയത്തെ തുടര്‍ന്ന് 1,495 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,236 പേർ വീടുകളിലും, 259 പേരെ ആശുപത്രിയിലാണ് കഴിയുന്നത്. ഇതുവരെ 980 സാമ്പിളുകൾ ആണ് കേരളം പരിശേധനക്കായി അയച്ചിട്ടുള്ളത്. ഇതില്‍ 815 പേർ നെഗറ്റീവായി കണ്ടെത്തിയിട്ടുണ്ട്.

corona viras in kerala

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ, കൊവിഡ് -19 നെ ഫലപ്രദമായി നേരിടാൻ സർക്കാരുമായി സഹകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പൊതുജനങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.