കേരളം അതീവ ജാഗ്രതയിൽ, ഇന്ന് ആറു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു

കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് ആറു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു.  ഇന്നു പുതുതായി 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 149 പേര്‍ ആശുപത്രിയിലും…

cororna

കേരളത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് ആറു പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു.  ഇന്നു പുതുതായി 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുളള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്നും എത്തിയവരാണ്. 8 പേര്‍ അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്. 807 സാംപിളുകള്‍ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 717 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്.

ബാക്കിയുളളവ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ 7 വരെയുളള ക്ലാസുകള്‍ മാര്‍ച്ച്‌ മാസം അടച്ചിടും. ജില്ലയിലെ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ വളരെ കുറച്ച്‌ ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ രോഗബാധിത രാഷ്ട്രങ്ങളില്‍ നിന്നും വന്നവരോ അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോ പങ്കെടുക്കാതിരിക്കാനും രോഗം പടരാതിരിക്കാനുമാണ് ഈ നിര്‍ദേശം.

corona viras in kerala

ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവം, അന്നദാനം, സപ്താഹം, സമൂഹസദ്യ തുടങ്ങിയ പരിപാടികള്‍ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കണം ഒഴിവാക്കാന്‍ പറ്റാത്ത മതപരമായ ചടങ്ങുകള്‍ ചുരുങ്ങിയ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ നടത്തണം. മുസ്‌ലിം പള്ളികളില്‍ ഹൗളുകളിലെ വെള്ളത്തിലൂടെ രോഗം പടരാന്‍ ഇടയുള്ളതിനാല്‍ വീടുകളില്‍ തന്നെ നിസ്‌കരിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ഥിച്ചു.

കേരളത്തില്‍ കൊറോണ വെെറസ് ബാധ സംശയത്തെ തുടര്‍ന്ന് 1116 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ വ്യക്തമാക്കി

https://www.facebook.com/CMOKerala/videos/232166684498495/?t=8