August 8, 2020, 8:11 PM
മലയാളം ന്യൂസ് പോർട്ടൽ
News

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

corona-virus

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്​. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ്​ റിപ്പോര്‍ട്ട് ചെയ്​തത്​. ഇതോടെ രാജ്യത്ത് കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 3029 ആയി ഉയര്‍ന്നു. രാജ്യത്ത് 36,824 ​േപര്‍ രോഗമുക്തി നേടിയെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. 56,316 പേര്‍ ചികിത്സയിലുണ്ട്​.

corona-virus-gettyഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകളുള്ള മഹാരാഷ്ട്രയില്‍ വൈറസ്​ ബാധിതരുടെ എണ്ണം 33,053 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2347 പേര്‍ക്കാണ്​ വൈറസ്​ ബാധ​ സ്ഥിരീകരിച്ചത്​. ​ഞായറാഴ്​ച 63 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1198 ആയി ഉയര്‍ന്നു.

ഗുജറാത്തില്‍ ഞായറാഴ്​ച 34 പേരാണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 659 ആയി. ഇതുവരെ 11379 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. ഇതുവരെ 4499 പേര്‍ക്ക്​ അസുഖം ഭേദമായി.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 31 കോവിഡ്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മരണസംഖ്യ 160 ആയി. കോവിഡ്​ ബാധിതരുടെ എണ്ണം 10,054 ആയി ഉയര്‍ന്നു. 4485 പേര്‍ രോഗമുക്തി നേടി.

corona virasതമിഴ്​നാട്ടി​ലെ കോയ​േമ്ബട്​ മാര്‍ക്കറ്റില്‍ കോവിഡ്​ വ്യാപിച്ചതോടെ വൈറസ്​ ബാധിതരുടെ എണ്ണം 11,224 ആയി. 78 മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു.

രാജസ്ഥാന്‍ 5409 കോവിഡ്​ ബാധിതരും 131 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. മധ്യപ്രദേശ്​ 4,977 (248), ഉത്തര്‍പ്രദേശ്​ 4,259 (104), പശ്ചിമബംഗാള്‍ 2,677 (238) എന്നിങ്ങനെയാണ്​ കണക്കുകള്‍. കേരളത്തില്‍ ക​ഴിഞ്ഞ ദിവസം 14 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. നിലവില്‍ 100 ഓളം പേര്‍ ചികിത്സയിലുണ്ട്​.

Related posts

എമർജൻസി കോൾ ചെയ്യുമ്പോൾ കൊറോണയെ പറ്റിയുള്ള കോളർ ട്യൂൺ ഒഴിവാക്കാൻ ചെയ്യേണ്ടത്

WebDesk4

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി !! പുതിയ വർഗ്ഗം കൂടുതൽ അപകടകാരിയെന്ന് ഗവേഷകർ

WebDesk4

യുവസംവിധായകനും അനുപമ പരമേശ്വരനും പ്രണയത്തിൽ; ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്

WebDesk4

എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്

WebDesk4

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയാഗം നോരോധിച്ചു .. നിരോധനം അധ്യാപകർക്കും ബാധകം

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

ആദ്യ ശമ്ബളവും വാങ്ങി വീട്ടിലേക്ക് പോകും വഴി ആയിരുന്നു അപകടം …!!

WebDesk4

സിനിമയുടെ പൂജ എന്ന് പറഞ്ഞാണ് അവരെന്നെ ക്ഷണിച്ചത് !! ചെന്നപ്പോൾ കണ്ടത് ദിലീപിന്റെയും കാവ്യയുടെയും വിവാഹം, മേനക പറയുന്നത് ഇങ്ങനെ

WebDesk4

എല്ലാവര്ക്കും വളരെ പരിചിതമായ ഒരാൾ എന്നെ ശല്ല്യം ചെയ്യാൻ വന്നിരുന്നു !! അവസാനം സഹികെട്ടിട്ടാണ് ഞാൻ അത് ചെയ്തത്

WebDesk4

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

WebDesk4

അവസരം കുറഞ്ഞപ്പോൾ വസ്ത്രവും കുറച്ചു !! അനുശ്രീയുടെ പുതിയ ചിത്രങ്ങൾക്ക് നേരെ വിമർശനപ്പെരുമഴ

WebDesk4

സദാചാര വാദികൾക്ക് മുന്നറിയുപ്പുമായി അമേയ മാത്യുവിന്റെ ഗ്ലാമറസ് വൈറൽ ഫോട്ടോ ഷൂട്ട് ! ചിത്രങ്ങള്‍

WebDesk4
Don`t copy text!