ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പോലീസുകാര്‍ക്കെല്ലാം ഉണ്ട്!! കൊറോണ പേപ്പേഴ്സ് ട്രെയിലര്‍

യുവതാരം ഷെയ്ന്‍ നിഗം ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കൊറോണ പേപ്പേഴ്സിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ത്രില്ലര്‍ ചിത്രമാണ്…

യുവതാരം ഷെയ്ന്‍ നിഗം ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കൊറോണ പേപ്പേഴ്സിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ത്രില്ലര്‍ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷെയ്ന്‍ നിഗം ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഏപ്രിലിലാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ശ്രീഗണേഷാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയൊരുക്കിയിക്കുന്നത് ഫോര്‍ ഫ്രെയിംസ് ബാനറിലാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ ആണ്.


ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയാവുന്ന ചിത്രവുമാണ്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.