കൊറോണ ചികിത്സ ഇനി വീട്ടിലും ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മനുഷ്യ രാശിയെ മുഴുവൻ ദുരിതത്തിൽ ആഴ്ത്തുകയാണ് കൊറോണ എന്ന മഹാമാരി, ഓരോ ദിവസവും ആണ് കൊറോണ രോഗത്തിന് അടിമയാകുന്നത്, ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ വേണ്ടി ഓരോ ദിവസവും കഷ്ടപ്പെടുകയാണ് നമ്മുടെ സർക്കാരും…

മനുഷ്യ രാശിയെ മുഴുവൻ ദുരിതത്തിൽ ആഴ്ത്തുകയാണ് കൊറോണ എന്ന മഹാമാരി, ഓരോ ദിവസവും ആണ് കൊറോണ രോഗത്തിന് അടിമയാകുന്നത്, ഈ മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാൻ വേണ്ടി ഓരോ ദിവസവും കഷ്ടപ്പെടുകയാണ് നമ്മുടെ സർക്കാരും ആരോഗ്യ പ്രവര്ത്തകരും. കൊറോണ ചികിത്സ ഇനി വീട്ടില്‍ ആരംഭിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പക്ഷെ വീട്ടില്‍ ഇരുന്നുള്ള ചികിത്സ രോഗലക്ഷങ്ങളിലാത്ത രോഗികള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളു.

ഈ വൈറസിന് നിലവില്‍ മരുന്ന് ഇല്ലാത്ത അവസ്ഥയില്‍ വീട്ടില്‍ ഇരുന്നു തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം. ഇതിനായി വീട്ടിലെ നല്ല ഭക്ഷണവും, ജീവിത രീതികളും രോഗപ്രതിരോധശേഷി ഉത്പാദിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍ ആണ്. എന്നാല്‍ വീടുകളില്‍ ചികിത്സ ആരംഭിക്കുന്നതിനു മുന്‍പായി പരിചയമുള്ള ഡോക്ടറുടെ സഹായ നിര്‍ദേശങ്ങള്‍, ടെലിമെഡിസിന്‍ സംവിധാനം, അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രികളില്‍ പോകാനുള്ള വാഹന സൗകര്യം എന്നിവ മുന്നോടിയായി ഒരുക്കേണ്ടതാണ്.വീട്ടില്‍ കൊറോണ രോഗിയുണ്ടെങ്കില്‍ കുട്ടികളേയും പ്രായമായവരേയും മാറ്റി താമസിപ്പിക്കുക. രോഗിക്കായി പ്രത്യേകം ഒരുക്കിയ മുറിയും, ശുചിമുറിയും അവര്‍ക്ക് നിര്‍ബന്ധമായി നല്‍കണം.

കൊറോണ പോസിറ്റീവ് ആണെങ്കിലും പനി, ചുമ, ശ്വാസതടസ്സം പോലുള്ള രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് വീട്ടില്‍ താമസിക്കാന്‍ അനുവാദമുള്ളൂ. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗിയെങ്കില്‍ രക്ഷിതാവിനും കുട്ടിക്കൊപ്പം നില്‍ക്കാം. പ്രമേഹം, ഹൃദ്രോഗം പോലുള്ള ഗുരുതരരോഗങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ ചികിത്സ അനുവദിക്കുന്നതല്ല.

വീട്ടില്‍ ചികിത്സ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത് കൃത്യമായ ഉറക്കവും, ഭക്ഷണരീതികളുമാണ്. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, വെള്ളവും നന്നായി കുടിക്കണം. പനി, ചുമ, തൊണ്ട വേദന പോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. ആശാപ്രവത്തകരോടും , , ആരോഗ്യപ്രവത്തകരോടും ആരോഗ്യാവസ്ഥയെപ്പറ്റി ദിവസവും സംസാരിക്കണം. മാത്രവുമല്ല വീട്ടില്‍ ചികിത്സയെടുക്കുന്നവര്‍ മാനസികമായുള്ള ധൈര്യത്തോടുകൂടി വേണം വീട്ടില്‍ കഴിയാന്‍. ഉറപ്പുള്ളൊരു മനസുണ്ടെങ്കില്‍ ഏതു രോഗവും നമുക്ക് ഇല്ലാതാക്കാന്‍ കഴിയും.