കോവിഡ് വന്ന് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു, പുതിയ റിപ്പോർട്ട്

ദിനം പ്രതി കൊറോണ പെരുകുകയാണ്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്. ഇതുവരെ കോറോണക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പിന് സാധിചിട്ടില്ല. എന്നാൽ ഇപ്പോൾ കൊവിഡ് രോഗം വന്ന്…

corona-virus

ദിനം പ്രതി കൊറോണ പെരുകുകയാണ്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമൊക്കെയാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത്. ഇതുവരെ കോറോണക്ക് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പിന് സാധിചിട്ടില്ല. എന്നാൽ ഇപ്പോൾ

കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് ഗന്ധം തിരിച്ചറിയാനുള്ള ശേഷി നഷ്ടമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിരവധി പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നതയാണ് വൈദ്യശാസ്ത്ര രംഗത്തുനിന്നുള്ളവരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

corona-virus-getty

കോവിഡ് ബാധിക്കുന്നവരില്‍ എണ്‍പതു ശതമാനം വരെ വളരെ പെട്ടെന്നു രോഗമുക്തി നേടുന്നുണ്ട്. എട്ടു മുതല്‍ പത്തു ദിവസം വരെയുള്ള സമയം കൊണ്ട് രോഗമുക്തി നേടുന്നവരില്‍ മറ്റു പ്രശ്നങ്ങള്‍ കാണുന്നില്ല. എന്നാല്‍ വൈറസ് ബാധ നീണ്ടുനില്‍ക്കുന്നവരിലാണ് ഗന്ധം തിരിച്ചറിയാന്‍ സാധിക്കാത്ത അനോസ്മിയ പോലെയുള്ള പ്രശ്നങ്ങള്‍ പ്രകടമാകുന്നത്. ഭക്ഷണത്തിന്റെ ഗന്ധം അറിയാനാവാത്തത് രുചി സങ്കല്‍പ്പങ്ങളെ തന്നെ മാറ്റുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുന്നതില്‍ ഗന്ധത്തിന് വലിയ പങ്കുണ്ട്.

രുചി നഷ്ടമാവുന്നത് മാനസിക പ്രശ്നങ്ങള്‍ക്കും ഇടവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ”ജീവിതത്തില്‍ നിന്ന് ഗന്ധത്തെ ഇല്ലാതാക്കുന്ന അവസ്ഥയാണ് അത്. അതു നമ്മുടെ ജീവിതത്തെ മറ്റൊന്നാക്കി മാറ്റിക്കളയും” – അനോസ്മി ഡോട്ട് ഓര്‍ഗിന്റെ പ്രസിഡന്റ് മൈലാര്‍ഡ് പറഞ്ഞു. സുഗന്ധങ്ങള്‍ മാത്രമല്ല, പുക, ഗ്യാസ് ചോര്‍ച്ച തുടങ്ങിയവയൊന്നും ഈ അവസ്ഥയിലൂടെ കടന്നുപോവുന്നവര്‍ക്ക് അറിയാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗന്ധം നഷ്ടമാവുന്നതിന് നിലവില്‍ ചികിത്സയൊന്നും ഇല്ല.