കൊറോണ വൈറസ് മനുഷ്യശരീരത്തിൽ എത്രനേരം തങ്ങിനിൽക്കും, പുതിയ പഠനങ്ങൾ ഇങ്ങനെ - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കൊറോണ വൈറസ് മനുഷ്യശരീരത്തിൽ എത്രനേരം തങ്ങിനിൽക്കും, പുതിയ പഠനങ്ങൾ ഇങ്ങനെ

ലോകത്തെ കൊറോണ രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്  ഇതുവരെ രോഗത്തിനുള്ള യാതൊരു മരുന്നും കണ്ടുപിടിച്ചിട്ടില്ല . കൊറോണ വൈറസിന് എത്ര നേരം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ടെന്ന് വിദഗ്‌ദര്‍ അടുത്തിടെ പഠനം നടത്തിയിരുന്നു. അമേരിക്കയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മനുഷ്യചര്‍മ്മത്തില്‍ ഏകദേശം 9 മണിക്കൂറോളം കൊറോണ വൈറസിന് നിലനില്‍ക്കാനാകുമെന്നാണ് ഈ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

മൃതദേഹങ്ങളുടെ ചര്‍മ്മത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. നിരവധി വൈറസുകളെയാണ് ഇത്തരത്തില്‍ പഠനത്തിനായി ഉപയോഗിച്ചത്. കൊറോണ വൈറസ് മാത്രമാണ് ഏകദേശം 9 മണിക്കൂറോളം ത്വക്കില്‍ നിലനിന്നത്. ഇന്‍ഫ്‌ളുവന്‍സ എ വൈറസിന് 2 മണിക്കൂര്‍ വരെ മനുഷ്യചര്‍മ്മത്തില്‍ ജീവിക്കാന്‍ കഴിയും. കൊറോണ വൈറസിന് 9 മണിക്കൂറും ചര്‍മ്മത്തില്‍ ജീവിക്കും. എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ 15 സെക്കന്റ് കൈകള്‍ കഴുകിയതിലൂടെ രണ്ടിനെയും അകറ്റാന്‍ സാധിച്ചുവെന്നും പഠനത്തില്‍ പറയുന്നു

 

അതേസമയം, കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന വാദങ്ങള്‍ സ്ഥിരീകരിച്ച്‌ യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷനും രംഗത്തെത്തി

Join Our WhatsApp Group

Trending

To Top
Don`t copy text!