ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു, ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ്…

corona-latest

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി തുടരുകയാണ്. ആറാമത്തെ ദിവസവും തുടര്‍ച്ചയായി മഹാരാഷ്ട്രയില്‍ 1000 പേരില്‍ വരെയാണ് കൊറോണ പോസിറ്റീവ് ആവുന്നത്. തമിഴ്‌നാട്ടിലും സമാനസാഹചര്യമാണ്. ഇവിടെ ഇക്കഴിഞ്ഞ ദിവസം 798 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ റിപ്പോര്‍ട്ടാണിത് ഇന്ത്യയില്‍ ഞായറാഴ്ച്ച 4308 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ തിങ്കളാഴ്ച്ച ഇത് 3607 കുറഞ്ഞു.

corona virusഇന്ത്യയില്‍ ഇപ്പോള്‍ 70783 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ്ന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോറോണ വൈറസ് കേസുകളില്‍ 66 ശതമാനവും മഹരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച്ച 1230 പേര്‍ക്കും, ഗുജറാത്തില്‍ 347 , തമിഴ്‌നാട് 798, ദില്ലി 310, രാജസ്ഥാന്‍ 174, മധ്യപ്രദേശ് 171 ഉം എന്നിങ്ങനെയാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ മറ്റ് മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 583 പേരില്‍ മാത്രമാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഭൂരിഭാഗം രോഗികളും മുംബൈയിലാണ്. തിങ്കളാഴ്ച്ച രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് 82 പേരാണ് മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ 36 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതോടെ കൊറോണ മരണസംഖ്യ 868 ആയി. മുംബൈയില്‍ മാത്രം 538 പേര്‍ മരണപ്പെട്ടു. മഹാരാഷ്ട്രയിലും മുംബൈയിലെ ചിലയിടങ്ങളിലും സാമൂഹ്യവ്യാപനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരുന്നു. ദില്ലിയില്‍ പുതുതായി കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പുതുതായി 310 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗ ബാധിതര്‍ 7233 ല്‍ എത്തിയിരിക്കുകയാണ്. അതില്‍ 97 പേര്‍ ഐസിയുവിലും 22 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയുമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നിലവില്‍ രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

corona-virasഎന്നാല്‍ അത് നീട്ടണമെന്ന് ആവശ്യത്തിലാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ആറ് സംസ്ഥാനങ്ങള്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ഇക്കാര്യം സംസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബീഹാര്‍, അസം, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേരളം അടക്കമുളള ചില സംസ്ഥാനങ്ങള്‍ ഇളവുകള്‍ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം കൊവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നുവെന്നും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ തുറന്നടിച്ചിരുന്നു.