കോവിഡ് ബാധിച്ച രോഗികളുടെ ശ്വാസകോശത്തിൽ പലമാറ്റങ്ങളും ഉണ്ടാകുന്നതായി പുതിയ റിപ്പോർട്ട്

കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ശ്വാസകോശത്തിൽ പലമാറ്റങ്ങളും ഉണ്ടാകുന്നതായി പുതിയ റിപ്പോർട്ട്. കൊറോണ മൂലം മരിച്ച രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് ശ്വാസ കോശത്തിലെ ഈ മാറ്റങ്ങൾ കണ്ടെത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആരംഭിച്ച രാജ്യത്തെ…

കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ശ്വാസകോശത്തിൽ പലമാറ്റങ്ങളും ഉണ്ടാകുന്നതായി പുതിയ റിപ്പോർട്ട്. കൊറോണ മൂലം മരിച്ച രോഗിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആണ് ശ്വാസ കോശത്തിലെ ഈ മാറ്റങ്ങൾ കണ്ടെത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ആരംഭിച്ച രാജ്യത്തെ രണ്ടാമത്തെ കൊവിഡ് പോസ്റ്റ്‌മോര്‍ട്ടം സെന്ററിലെ റിപ്പോര്‍ട്ടിലാണ് ഏവരെയും ഞെട്ടിച്ച ഈ മാറ്റം ഉണ്ടായിരിക്കുന്നത്. കൊറോണ ബാധിച്ച്‌ മരിച്ച ആറ് പേരുടെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് ഡോക്ടര്‍മാര്‍ നിര്‍ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
കൊറോണ മനുഷ്യരുടെ ശ്വാസകോശത്തെ വളരെ മാരക രീതിയിലാണ് ബാധിക്കുന്നത്, ഇത് മൂലമാണ് ആളുകൾ മരണപ്പെടുന്നതും. അണുബാധ മൂലം ശ്വാസ കോശത്തിലെ ഫൈബ്രോസിസ് വളരെയധികം വര്‍ധിക്കുന്നുവെന്ന് ഡോ ഹെറ്റല്‍ കിയാഡ പറയുന്നു. ടിഷ്യു നശിക്കാന്‍ തുടങ്ങുന്ന ഒരു തരം രോഗമാണിത്.
ഇതുമൂലം ചുമയും അതുപോലെയുള്ള മറ്റ് അസ്വസ്ഥകളും ഉണ്ടാകുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. അണുബാധ മൂലം ശ്വാസ കോശത്തിലെ ഫൈബ്രോസിസ് വളരെയധികം വര്‍ധിക്കുന്നുവെന്ന് ഡോ ഹെറ്റല്‍ കിയാഡ പറയുന്നു. ടിഷ്യു നശിക്കാന്‍ തുടങ്ങുന്ന ഒരു തരം രോഗമാണിത്.
ഏവരെയും ഭയപ്പെടുത്തിയാണ് കൊറോണ ഇപ്പോൾ മനുഷ്യരാശിയുടെ അടുത്ത് എത്തിയിരിക്കുന്നത്, കോറോണക്കുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിലുള്ള തിരക്കിലാണ് എല്ലാവരും, എന്നാൽ വാക്‌സിൻ കണ്ടുപിടിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് ശാസ്ത്രലോകം, അനുദിനം ഈ കൊറോണ മനുഷ്യ രാശിയെ കാർന്നു തിന്നുകയാണ്, ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന രോഗിയാകളുടെ എണ്ണം വർധിക്കുകയാണ്. എന്ത് ചെയ്യുമെന്ന് അറിയാതെ വലയുകയാണ്  വകുപ്പ്.