പുകവലിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത ഏറെ

കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം, പുക വലിക്കുന്നവർക്ക് കൊറോണ പകരാനുള്ള സാധ്യതകൾ ഏറെ എന്നാണ് പഠനം വ്യക്തമാക്കുന്നത്, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ…

കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം, പുക വലിക്കുന്നവർക്ക് കൊറോണ പകരാനുള്ള സാധ്യതകൾ ഏറെ എന്നാണ് പഠനം വ്യക്തമാക്കുന്നത്,

പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ആളുകളെ കൊറോണ വൈറസ് ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പുകവലിക്കുന്നവരില്‍ കടുത്ത ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി പ്രതിരോധശേഷി കുറയ്ക്കുകയും ശരീരത്തിന് വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

ന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വര്‍ദ്ധിപ്പിക്കും. ശ്വാസകോശ സംബന്ധിയായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിന് കാരണമാകും. ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നീ സാംക്രമികേതര രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.