Health

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡിനെ അതിജീവിക്കുവാൻ കഴിയില്ല !! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ

corona-virus

കേരളത്തിലെ അവസ്ഥ ഓരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്, സമ്പർക്കം വഴിയുള്ളവരുടെ എണ്ണം അനുദിനം വർധിച്ച് വരികയാണ്, ആരോഗ്യവകുപ്പും സർക്കാരും ഒരുപോലെ പ്രവർത്തിച്ചിട്ടും കോറോണയുടെ വ്യാപനത്തെ നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യം ആണ്. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ എത്തിയിരിക്കുകയാണ്.

കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നു വേണം മനസ്സിലാക്കാനെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വര്‍​ഗീസ് വ്യക്തമാക്കി.

corona viras in kerala

ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗത്തെ അതിജീവിക്കാന്‍ നമുക്ക് കഴിയില്ല, വളരെ അപകടരമായ  അവസ്ഥയാണിത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഇദ്ദേഹം ഈ കാര്യം അറിയിച്ചത്.

രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌണ്‍ ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്യുന്നു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ല. അത്രമേൽ മോശം അവസ്ഥയാണിത്. കൊവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം. രോഗവ്യാപനത്തിന്റെ കണക്ക് അറിയാന്‍ അത് വേണമെന്നും എബ്രഹാം വര്‍​ഗീസ് പറഞ്ഞു.

Trending

To Top
Don`t copy text!