‘ആരെയും വിളിക്കാൻ പറ്റിയില്ല, വധു റെഡി’;ചിത്രം പങ്കുവെച്ച് നവ്യ നായർ

ഇഷ്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് നവ്യനായർ. ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇഷ്ടം. വിവാഹശേഷം സിനിമയിൽ നിന്ന് കുറച്ച്കാലം വിട്ടു നിന്നെങ്കിലും നവ്യ നായർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.…

ഇഷ്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് നവ്യനായർ. ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇഷ്ടം. വിവാഹശേഷം സിനിമയിൽ നിന്ന് കുറച്ച്കാലം വിട്ടു നിന്നെങ്കിലും നവ്യ നായർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വി കെ പ്രകാശിൻറെ ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് താരം ഗംഭീര തിരിച്ചുവരവ് നടത്തിയത്.

സിനിമയിൽ സജീവമായെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി അടുത്തു നിൽക്കാൻ നവ്യ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ
നവ്യയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണിത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വധുവിന്റെ വേഷത്തിലാണ് നവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുന്നിൽ മേക്കപ്പ് വസ്തുക്കൾ നിരന്നിട്ടുള ഒരു സെൽഫിയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.


‘ആരെയും വിളിക്കാൻ പറ്റിയില്ല, വധു റെഡി’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പുതിയ സിനിമയിലെ നായികാവേഷത്തിന്റെ ഭാഗമാണോ അതോ ഫോട്ടോഷൂട്ടാണോ ഈ ലുക്കിന് പിന്നിൽ എന്ന കാര്യത്തിൽ താരം വ്യക്തത വരുത്തിയിട്ടില്ല.സൈജു കുറുപ്പ് നായകനാവുന്ന പുതിയ സിനിമയിൽ നായിക നവ്യയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഛായാഗ്രാഹകനായ അനീഷ് ഉപാസനയാണ്.