താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണില്‍ ചെയ്യുന്നതാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു, വൈറൽ ദമ്പതിമാർ പറയുന്നു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചയായ ചിത്രമായിരുന്നു പെരുമ്ബാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ, പുതപ്പ് ധരിച്ച് കൊണ്ടുള്ള ഇരുവരുടെയും ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചയായ ചിത്രമായിരുന്നു പെരുമ്ബാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ, പുതപ്പ് ധരിച്ച് കൊണ്ടുള്ള ഇരുവരുടെയും ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ കയ്യടക്കിയത്, വെഡ്ഡിങ്ങ് സ്റ്റോറീസ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ഇവര്‍ക്കെതിരെയുള സൈബര്‍ ആക്രമണം.വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ്

ദമ്പതിമാർ പറയുന്നത് ഇങ്ങനെ അത് വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് ആണ് എന്നുള്ളത് ഒന്നാമത്തെ കാര്യം. ഞങ്ങളുടെ സുഹൃത്ത് തന്നെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വാഗമണ്ണിലാണ് ഷൂട്ട് ചെയ്തത് ഷോര്‍ട്സും ഓഫ് ഷോള്‍ഡര്‍ ടോപ്പുമാണ് ഭാര്യ ധരിച്ചിരുന്നത്. അതിനു മുകളിലാണ് പുതപ്പ് പുതച്ചത്. ഞാനും ധരിച്ചിരുന്ന വസ്ത്രത്തിനു മുകളിലാണ് ഇപ്പോള്‍ ചിത്രങ്ങളില്‍ കാണുന്ന വെള്ള പുതപ്പ് പുതച്ചത്’,ഋഷി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങളുടെ ഇഷ്ടമാണ്, സ്വകാര്യതയാണ്. മോഷണമോ കൊലപാതകമോ ഒന്നും അല്ലല്ലോ ചെയ്തത്. ഒരു ഫോട്ടോഷൂട്ടല്ലേ?.താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണില്‍ ചെയ്യുന്നതാണ് .എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു .അങ്ങനെയാണ് ഈ ആശയത്തിലേക്കെത്തിയത്. വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല’.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ആണ് ഏറെ വൈറലായത് ചിത്രങ്ങൾ പിന്നീട് ട്രോളന്മാർ ഏറ്റെടുത്തു, പിന്നീടത് ഏറെ ചർച്ചകളിലേക്ക് പോയി, നിമിഷ നേരം കൊണ്ടാണ് ഇവരുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്