ചിരഞ്ജീവി സര്‍ജയുടെ സഹോദരനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !!

അന്തരിച്ച നടൻ ചിരഞ്ജീവിയുടെ സഹോദരൻ  ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണക്കും കോവിഡ് സ്ഥിതീകരിച്ചു. ധ്രുവ് തന്നെയാണ് ഈ കാര്യം തന്റെ ട്വിറ്ററിൽ കൂടി അറിയിച്ചത്. ലക്ഷങ്ങൾ കാണിച്ചതോടെ ഇരുവരും  ടെസ്റ്റിന് വിധേയരാകുകയായിരുന്നു ,  റിസൾട്ടു…

അന്തരിച്ച നടൻ ചിരഞ്ജീവിയുടെ സഹോദരൻ  ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണക്കും കോവിഡ് സ്ഥിതീകരിച്ചു. ധ്രുവ് തന്നെയാണ് ഈ കാര്യം തന്റെ ട്വിറ്ററിൽ കൂടി അറിയിച്ചത്. ലക്ഷങ്ങൾ കാണിച്ചതോടെ ഇരുവരും  ടെസ്റ്റിന് വിധേയരാകുകയായിരുന്നു ,  റിസൾട്ടു വന്നപ്പോൾ കൊറോണ പോസിറ്റീവ്, ശേഷം ഇരുവരും ചികിത്സക്ക് വിധേയരാകുകയായിരുന്നു.

dhruv sarja

“എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സുഖം പ്രാപിച്ച്‌ ഉടന്‍ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക” എന്നാണ് ധ്രുവയുടെ ട്വീറ്റ്.

രണ്ടാം വിവാഹ വാര്‍ഷികവും കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുമൊക്കെയായി സന്തോഷനിമിഷങ്ങളിലൂടെ കടന്നുപോവുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. ചിരുവിന്റെ സഹോദരനായ ധ്രുവ സര്‍ജയും പ്രേക്ഷകര്‍ക്ക് എറെ പരിചിതനാണ്. ചേട്ടന്റെ വിയോഗത്തിന് പിന്നാലെയായാണ്  ധ്രുവ്  സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാദ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.