കോവിഡ് ബാധിച്ച ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി 45 കിലോയില്‍ നിന്ന് 20 കിലോയായി കുറഞ്ഞു; ആഷ്‌ലിന്റെ ദുരിത ജീവിതം

കോവിഡ് ബാധിച്ച ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് 25 കിലോ തൂക്കം. കോവിഡിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ വഷളായതോടെ മരണത്തിന്റെ വക്കോളമാണ് തൃശൂര്‍ വിമല കോളജിലെ ഒന്നാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ഥിനി ആഷ്ലിന്‍. പനിയും…

കോവിഡ് ബാധിച്ച ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് 25 കിലോ തൂക്കം. കോവിഡിനെത്തുടര്‍ന്നുണ്ടായ ന്യൂമോണിയ വഷളായതോടെ മരണത്തിന്റെ വക്കോളമാണ് തൃശൂര്‍ വിമല കോളജിലെ ഒന്നാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ഥിനി ആഷ്ലിന്‍. പനിയും വിറയലും ശ്വാസതടസ്സവും നിര്‍ത്താത്ത ഛര്‍ദിയുമാണ് ആഷ്‌ലിന് തുടക്കത്തിലുണ്ടായിരുന്നത്.

ഒരു മാസത്തോളം ആശുപത്രികളില്‍ കിടത്തിയിട്ടും രോഗകാരണം കണ്ടെത്താനായില്ല. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നെഞ്ചിലാകെ നീര്‍ക്കെട്ടു കണ്ടെത്തിയതോടെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. ന്യുമോണിയ മൂര്‍ച്ഛിച്ച് അവസ്ഥ മോശമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസകോശത്തില്‍ പഴുപ്പും വെള്ളവും നിറഞ്ഞു. ഒരു മാസത്തിലധികം ട്യൂബിട്ടു കുത്തിയെടുത്തു നീക്കുകയാണ് ചെയ്തത്.

ഇതോടെ ഭക്ഷണമില്ലാതെ കുടല്‍ ചുരുങ്ങി, ശരീരം ശോഷിച്ച് എല്ലും തോലുമായി. നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയയു ചെയ്തു. സംസാരശേഷിയും ചലനശേഷിയുമില്ലാതെ ഒരേ കിടപ്പ്. 45 കിലോ തൂക്കമുണ്ടായിരുന്ന ആഷ്ലിന്‍ വെറും 20 കിലോയായി ചുരുങ്ങി. ഓരോ 2 മണിക്കൂര്‍ ഇടവേളയിലും വൈറ്റമിന്‍ അടങ്ങിയ ഭക്ഷണമാണ് ആഷ്‌ലിന്‍ കഴിക്കുന്നതിപ്പോള്‍. മകള്‍ക്ക് വയ്യാതായതോടെ ഹോട്ടല്‍ തൊഴിലാളിയായ ഷീലയ്ക്ക് ജോലിക്കും പോകാന്‍ കഴിയാതെയായി.