പെരുമ്പാവൂരിൽ യുവാവിനെതിരെ SFI പ്രവർത്തകന്റെ ഗുണ്ടാ വിളയാട്ടം - മലയാളം ന്യൂസ് പോർട്ടൽ
News

പെരുമ്പാവൂരിൽ യുവാവിനെതിരെ SFI പ്രവർത്തകന്റെ ഗുണ്ടാ വിളയാട്ടം

perumbavoor

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഗുണ്ടായിസം കാണിച്ച SFI പ്രവർത്തകനെ നാട്ടുകാർ കൈകാര്യം ചെയ്തു, പെരുമ്പാവൂരിലെ ഒരു പെട്രോൾ പമ്പിൽ വെച്ചുണ്ടായ വാക്ക് തർക്കത്തിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിക്കാൻ ചെന്ന യുവാവിനെയാണ് നാട്ടുകാർ മർദിച്ചത്, പെട്രോൾ പമ്പിന് സമീപത്തു നിന്നും ആരോ എടുത്ത വീഡിയോയിലെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പെട്രോൾ പമ്പിൽ വെച്ച് യുവാവിന്റെ കാലിൽ കൂടി SFI പ്രവർത്തകൻ വണ്ടി കയറ്റുക ആയിരുന്നു, ഇതിനെ തുടർന്ന് പ്രതികരിച്ച യുവാവിനോട് SFI പ്രവർത്തകൻ ചൂടാകുകയും യുവാവിനെ മർദിക്കുകയും ചെയ്തു, ശേഷം അയാളുടെ പിറകിൽ ഉണ്ടായിരുന്ന കത്തി ഊറി യുവാവിനെ കുത്താൻ ചെല്ലുക ആയിരുന്നു, ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന നാട്ടുകാർ ഇയാളെ പിടികൂടുകയും കത്തി പിടിച്ച് വാങ്ങുകയും ചെയ്യുക ആയിരുന്നു.

ഇതിനെതിരെ SFI പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ, പൊതുസ്ഥലത്ത് വെച്ച് ഇത്രയും വലിയ ഗുണ്ടായിസം കാണിച്ചിട്ടും അയാൾക്ക് പൂർണ പിന്തുണയും നൽകുകയാണ് പെരുമ്ബാവൂർ SFI പ്രവർത്തകർ, ജനങ്ങൾ മുതൽ പോലീസുകാർ വരെ ഇവരെ ഭയക്കേണ്ട അവസ്ഥയാണ് ഇപ്പോൾ വന്നിരിക്കുന്നത്, പെരുമ്പാവൂരിലെ പോലീസുകാരനെ പരസ്യമായി SFI പ്രവർത്തകർ അപമാനിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നും വീഡിയോയിൽ പരാമർശിക്കുന്നു.

https://www.facebook.com/hamnakp.kp/posts/162212465418057?__cft__[0]=AZX3-bS4LEmArOTHRqeykUTI3fP9F5wIlhQ2hMIkf12HZtsnOFhv5tfVIoaUr87NcKuVfsMEQOMBI2Sog5bHBFwKwIO2e2Ph0LXaynTKeK6t8oNLaJpAwM9sz-sceJvRJks&__tn__=%2CO%2CP-R

Trending

To Top
Don`t copy text!