ബിഗ് ബോസ് വിന്നർ ആകാനുള്ള എന്ത് യോഗ്യതയാണ് മണികുട്ടന് ഉള്ളത്!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം…

criticism against manikuttan

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരുന്ന പരുപാടി  ആയിരുന്നു ബിഗ് ബോസ് സീസൺ മൂന്നാം ഭാഗം. എന്നാൽ പകുതിക്ക് വെച്ച് ഷോ താൽക്കാലികമായി നിർത്തിവെയ്ക്കുകയും മത്സരാർത്ഥികളെ തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം ആണ് പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. മണിക്കുട്ടൻ ആണ് ഫൈനലിൽ വിജയിച്ചത്. ബിഗ് ബോസ്സിന്റെ ട്രോഫി കയ്യിൽ പിടിച്ച് കൊണ്ട് നിൽക്കുന്ന മണികുട്ടന്റെ ചിത്രം ഗ്രാൻഡ് ഫിനാലെ ഷൂട്ടിന്റെ തൊട്ടടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ മണിക്കുട്ടൻ വിജയി ആയെന്നു അറിഞ്ഞു കടുത്ത വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്. ഫൈനലയുടെ വിഡിയോയ്ക് താഴെ നിരവധി പേരാണ് മണിക്കുട്ടനെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പല തരത്തിലുള്ള കടുത്ത വിമര്ശനങ്ങളൂം മണികുട്ടന് എതിരെ ഉയരുന്നുണ്ട്. പരിപാടിയുടെ പകുതിക്ക് വെച്ച് മണിക്കുട്ടൻ ഒരാഴ്ച പിന്മാറിയതും പിന്നീട് തിരിച്ച് വന്നതും ആണ് അതിന്റെ പ്രധാന കാരണം.

ണ്ണർ അപ്പ്‌ നു ഒരു വിലയും കൊടുക്കാത്ത ഷോ, ഒരു സെക്കന്റ്‌ പ്രൈസോ runner up ട്രോഫി യോ ഇല്ലാതെ വെറും നോക്ക് കുത്തി ആക്കിയിട്ടു മാറ്റി ലാസ്റ്റ് ടൈം പേർളി യെയും ഇത്തവണ സായി വിഷ്ണുവിനെയും… ഭയങ്കര വിഷമം തോന്നുന്നു runner up നേ ഇങ്ങനെ അവഗണിക്കരുതേ ബിഗ്‌ബോസ്,  വളരെ മോശമായ വിധി ആയി പോയി ഇത്. ഷോയിൽ നിന്ന് പേടിച്ച് ഓടി പോയ ഒരു വ്യക്തിയ്ക്ക് ലോകം മുഴുവൻ പ്രശസ്തമായ ഈ ഷോയുടെ വിജയിയായി തിരഞ്ഞെടുതത്ത്.പേടിച്ചു ക്വിറ്റ് ചെയ്തു പോയ മണിയ്ക്ക് കപ്പോ, ശെരിക്കും ക്വിറ്റ് ചെയ്യാൻ വേണ്ടി അല്ലേ അന്നത് പറഞ്ഞത്,, അത് അഭിനയമായിരുന്നോ,മണിക്കുട്ടൻ ആണെന്ന് മണിക്കുട്ടന് തന്നെ നന്നായി അറിയാം..ബാക്കി ഉള്ളോർക്കും അറിയാം..എന്തിനാ ഓവർ പ്രഹസനം. ഈ ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞു ഭീരുത്വത്തോട് കൂടി പുറകെ വശത്തെ വാതിലിൽ കൂടി പോയി ഒരാഴ്ച കഴിഞ്ഞു മുന്നിലത്തെ വാതിലിൽ കൂടി വന്ന ഭീരുത്വം നിറഞ്ഞ ഒരു വ്യക്തിക്കാണോ സമ്മാനം കൊടുക്കേണ്ടത് അതോ 95 ദിവസം ഉണ്ടായിരുന്ന ഷോയിൽ 95 ദിവസവും തികച്ച് നിന്ന് സ്വന്തം നിലപാടുകളോടും സ്വന്തം അഭിപ്രായത്തോടും ഉറച്ച് നിന്ന് ഗ്രൂപ്പിസം കളിക്കാതെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച സായി വിഷ്ണുവിനാണോ സമ്മാനം കൊടുക്കേണ്ടത്? ഒരു കാര്യം ഞാൻ പറയാം, ആ ഗ്രാൻഡ് ഫിനാലെ വീഡിയോയുടെ താഴെ സായി വിഷ്ണുവിന് വന്ന സപ്പോർട്ട് മാത്രം മതി ആരാണ് യഥാർത്ഥ വിജയി എന്ന് മനസ്സിലാക്കാൻ .

ക്വിറ്റ് ചെയ്യാനുള്ള മനസാണോ വിജയിയാകാൻ വേണ്ട യോഗ്യത. ഇത് സ്ക്രിപ്റ്റട്ടും പ്ലാൻ ചെയ്ത വിജയിയുമാണ്. എന്തിനാണ് ഇങ്ങനെയൊരു പ്രഹസം” എന്നൊക്കയാണ് ലഭിക്കുന്ന കമന്റുകൾ. നെഗറ്റീവ് കമന്റുകൾ വരുമ്പോഴും മണിക്കുട്ടനെ അഭിനന്ദിച്ചും താരത്തിന്റെ വിജയത്തിൽ പങ്കുചേർന്നും നിരവധി പേർ എത്തുന്നുണ്ട്. വിന്നറാക്കുന്ന രീതി ഇതാണെങ്കിൽ വെറുതെ കുറെ കാശുകൊടുത്ത് വോട്ട് ചെയ്യിപ്പിച്ചാൽ പോരായിരുന്നോ തുടങ്ങിയ വിമർശനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുന്നത്.