ഒരുകാലത്ത് സൂപ്പർസ്റ്റാറുകളെ പരസ്യമായി വിമർശിച്ചു, ഇന്ന് അവരുടെ ഡേറ്റിന് വേണ്ടി നടക്കുന്നു

ഒരുസമയത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും പൃഥ്വിരാജ് പരസ്യമായി വിമർശിച്ചിട്ടുണ്ട്. സീനിയർ താരങ്ങൾ ഒക്കെ ഇപ്പോഴും കോളേജ് കുമാരന്മാരായി അഭിനയിക്കുകയാണെന്നും ഇത്തരത്തി സീനിയർ താരങ്ങൾ വളർന്നു വരുന്ന യുവതാരങ്ങൾക്ക് വഴി മാറി കൊടുക്കണം എന്നുമൊക്കെയാണ് ഒരു അഭിമുഖത്തിൽ…

ഒരുസമയത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും പൃഥ്വിരാജ് പരസ്യമായി വിമർശിച്ചിട്ടുണ്ട്. സീനിയർ താരങ്ങൾ ഒക്കെ ഇപ്പോഴും കോളേജ് കുമാരന്മാരായി അഭിനയിക്കുകയാണെന്നും ഇത്തരത്തി സീനിയർ താരങ്ങൾ വളർന്നു വരുന്ന യുവതാരങ്ങൾക്ക് വഴി മാറി കൊടുക്കണം എന്നുമൊക്കെയാണ് ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് തുറന്ന് പറഞ്ഞത്. തന്റെ നിലപാടുകൾ മുഖം നോക്കാതെ തുറന്ന് പറയുന്ന പ്രിത്വിക്ക് പണ്ട് മുതൽ തന്നെ അഹങ്കാരി എന്ന പേര് ഉണ്ടായിരുന്നു. പലപ്പോഴും പ്രിത്വിരാജിന്റെ സംസാരം മലയാള സിനിമയിൽ പലതരത്തിൽ ഉള്ള വിമർശനങ്ങൾക്കും വഴി തെളിയിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം അതെ സീനിയർ താരങ്ങളെ വെച്ച് സിനിമ ചെയ്യ്യുകയാണ് പ്രിത്വി ഇപ്പോൾ ചെയ്യുന്നത്. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ മലയാള സിനിമയിലെ തന്നെ വലിയ വിജയം ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്ത് വരുമെന്ന് ഇരുവരും അറിയിച്ചിരുന്നു.

എന്നാൽ കുറച്ച് ദിവസങ്ങൾക് മുൻപ് ഒരു വലിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടെന്നു പ്രിത്വി പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിത്വിയുടെ പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്ത് വിട്ടിരിക്കുകയാണ്. കാപ്പ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പോസ്റ്റർ ആണ് താരരാജാക്കന്മാരെ ചേർന്ന് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ പ്രിത്വിരാജിനെ വിമർശിച്ച് കൊണ്ടാണ് പോസ്റ്റിനു താഴെ വന്ന പൂരി ഭാഗം കമെന്റുകളും. ഒരുകാലത്ത് വിമർശിച്ച് പറഞ്ഞ അതെ സീനിയർ താരങ്ങളെ കൊണ്ട് തന്നെ ഇപ്പോൾ കാശ് ഉണ്ടാക്കുന്നു എന്നാണു പ്രേക്ഷകർ പറഞ്ഞത്. പ്രിത്വിയുടെ പഴയകാല അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പൊൾ കുത്തിപൊക്കിയിരിക്കുകയാണ് പ്രേക്ഷകർ.

ലാലേട്ടനെ വെച്ച് കാശുണ്ടാക്കിയത് പോരെടെയ്, എന്തായാലും ബുദ്ധി കൊള്ളാം, ഫാൻസും കൂടും, പണ്ട് പ്രിത്വി സിനിമയിലെ സീനിയർ താരങ്ങൾ യുവതലമുറയ്ക്ക് വഴിമാറിക്കൊടുക്കണം എന്ന് പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു, പിന്നീട് അതൊക്കെ മാറി അവരെ വെച്ച് സിനിമ എടുക്കാൻ തുടങ്ങി. കാരണം പുള്ളിക്ക് തന്നെ മനസിലായി അവരില്ലെങ്കിൽ മലയാള സിനിമയിൽ ഒരു കാര്യവും നടക്കില്ല എന്ന്, തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് താരത്തിന് നേരെ ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത്തരത്തി ലുള്ള വിമര്ശനങ്ങളോടെ പൃഥ്വിരാജ് ഇത് വരെ പ്രതികരിച്ചിട്ടില്ല. ഏതായാലും താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.