റേഡിയോ ജോക്കിയില്‍ നിന്നും ആങ്കറിലേക്കും പിന്നീട് നടിയായും മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. ഏറെ ആരാധകരുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയിലെ സ്ഥിരസാന്നിധ്യമാണ് അശ്വതി. ആരാധകരുടെ സ്നേഹ കമന്റുകള്‍ക്ക് അശ്വതി മറുപടി നല്‍കാറുണ്ട്. മോശം കമന്റുകളോടും താരം നല്ല മറുപടി തന്നെ നല്‍കാറുണ്ട്.
തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും മക്കളുടെ വിശേഷങ്ങളും പോസ്റ്റീവ് ചിന്തകളുമെല്ലാം അശ്വതി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ പോസ്റ്റിലെ കമന്റിന് നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
അശ്വതി ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് കമന്റ് വന്നത്. മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് എന്തിനിത്ര മേക്കപ്പ് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
ഒരു പരിപാടിയ്ക്ക് വേണ്ടി തയ്യാറായ താരമായിരുന്നു ചിത്രത്തില്‍. ആര്‍ഭാടം കുറഞ്ഞ സാരിയും തോളത്തൊരു ബാഗും മിനിമല്‍ ആഭരണങ്ങളുമുള്ള ലുക്കിലാണ് അശ്വതി എത്തിയത്.
ഈ ചിത്രത്തില്‍ കാണുന്നത് ഒരു മിഡില്‍ ക്ലാസ് സ്ത്രീയല്ലേ? പക്ഷെ മേക്കപ്പ് കണ്ടാല്‍ ഒരു ഫുള്‍ ഗ്ലാമറസ് നൈറ്റ് പാര്‍ട്ടി കഴിഞ്ഞപോലുണ്ടല്ലോ. മിഡില്‍ ക്ലാസ് സ്ത്രീയ്ക്ക് സമാന്തയുടേത് പോലുള്ള കണ്പീലികള് വേണോ? മുഖത്തെ പാടുകള്‍ മറച്ച് ന്യൂഡ് ലിപ്സ്റ്റിക്ക് കൂടി ഇടേണ്ടതല്ലേയുള്ളൂ. ഇത് തീര്‍ത്തും നാടകീയമായി തോന്നുന്നു എന്നായിരുന്നു വിമര്‍ശനാത്മക മറുപടി.
അശ്വതി ഇതിന് നല്കിയ മറുപടിയാണ് വൈറലാകുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബാംഗം എങ്ങനെയാവണം എന്ന സമൂഹത്തിന്റെ പൊതുധാരണയാണ് ഈ കമന്റില്‍ തെളിഞ്ഞത്. ഇതിന് മറുപടിയായി അശ്വതി പറഞ്ഞതിങ്ങനെ,
‘ചിത്രത്തില്‍ ഞാന്‍ ഒരു കഥാപാത്രത്തെയും പ്രതിനിധീകരിക്കുന്നില്ല. ലൈറ്റുകള്‍ സജ്ജമായ സ്റ്റേജില്‍ റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. സന്ദര്‍ഭം ആവശ്യപ്പെട്ടതനുസരിച്ച് അല്‍പ്പം നാടകീയമാവുകയും ചെയ്തു’ എന്നാണ് അശ്വതി മറുപടി നല്‍കിയത്.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…