സായിപല്ലവിയോട് ക്രഷ്! ഫോണിൽ വിളിക്കാൻ ഭയം നടൻ ഗുൽഷൻ ദേവ 

പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ നടി സായി പല്ലവിക്ക് നിരവധി ആരാധകരാണ് ഉള്ളത്, ഇപ്പോൾ ബോളിവുഡിലെ നടൻ ഗുൽഷൻ ദേവക്ക് താരത്തിനോട് ക്രഷ് ആണെന്നാണ്  ഒരു അഭിമുഖ്ത്തിലൂടെ തുറന്നു പറയുന്നത്, എന്നാൽ തന്റെ ഭയം…

പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ നടി സായി പല്ലവിക്ക് നിരവധി ആരാധകരാണ് ഉള്ളത്, ഇപ്പോൾ ബോളിവുഡിലെ നടൻ ഗുൽഷൻ ദേവക്ക് താരത്തിനോട് ക്രഷ് ആണെന്നാണ്  ഒരു അഭിമുഖ്ത്തിലൂടെ തുറന്നു പറയുന്നത്, എന്നാൽ തന്റെ ഭയം കാരണം ഇതുവരെയും തുറന്നു പറയാൻ കഴിഞ്ഞില്ല എന്നാണ് നടൻ പറയുന്നതും, ഒരുപാടു നാളുകൾ ആയി തനിക്കു നടിയോട് ക്രഷ് ഉണ്ടെന്നാണ് പറയുന്നത്.

തന്റെ കൈയിൽ സായിപല്ലവിയുടെ നമ്പർ ഉണ്ട് എന്നാൽ ഫോണിൽ വിളിക്കാൻ ഭയം, ഒന്നുവിളിക്കാനോ , പരിചയം പുതുക്കാനോ തനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. തന്റെ ഉള്ളിൽ ഒരു ഭയം ആയതുകൊണ്ട് ഇതുവരെയും സാധിച്ചില്ല എന്നു തന്നെ പറയാം എന്നാണ് നടൻ പറയുന്നത്. ഇനിയും തനിക്കു സായി പല്ലവിയോടൊപ്പം അഭിനയിക്കാൻ ആണ് ആഗ്രഹമെന്നും നടൻ പറയുന്നു.

സായി പല്ലവി നല്ലൊരു നടിയും, നർത്തകിയുമാണ് നടൻ പറയുന്നു. ഇനിയും അവരോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും പറയുന്നു ഗുൽഷൻ. സായി പല്ലവിക്ക് നിരവധി ആരധകരാണ് ഉള്ളത്, തെന്നിന്ത്യയിലെ നമ്പർ വൺ നായിക തന്നെയാണ് സായി പല്ലവി.