Film News

വാരിയംകുന്നൻ; പൃഥിരാജിനെതിരെ മോശം കമെന്റുകൾ, താരത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം, താരത്തിന്റെ കുടുംബത്തെ പോലും സൈബർ സദാചാര വാസികൾ വെറുതെ വിടുന്നില്ല. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് ആണ് എത്തുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്.  അതിനു പിന്നാലെ ആണ് താരത്തിനെ അധിക്ഷേപിച്ച് കൊണ്ട് ആളുകൾ രംഗത്ത് എത്തിയത്.

വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയേയും പൃഥ്വിരാജിനേയും അധിക്ഷേപിച്ചും ചരിത്രത്തെ വളച്ചൊടിച്ചുമൊക്കയാണ് ഭൂരിഭാ​ഗം സംഘ്പരിവാര്‍ കമന്റുകളും. പൃഥ്വിരാജിന്റെ ‘അമ്മ മല്ലിക സുകുമാരനെ പോള് വെറുതെ വിടുന്നില്ല. അവരെ അപകീർത്തിച്ച് കൊണ്ടാണ് ചില കമെന്റുകൾ എത്തിയിരിക്കുന്നത്. വളരെ മോശം രീതിയിലുള്ള പരാമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയര്ന്നു വരുന്നത്.

അംബിക ജെ കെ എന്ന യുവതിയാണ് പൃഥ്വിരാജിന്റെ അമ്മയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്. “ഇതിലും ഭേദം ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്‍റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് യുവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ശക്തമായ എതിര്‍പ്പാണ് സൈബര്‍ ആക്രമണത്തിന് എതിരെ നടക്കുന്നത്.

Trending

To Top
Don`t copy text!