പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്, നടൻ ടിനിടോമിന്റെ വാദങ്ങൾക്ക് നേരെ വൻ വിമർശനം

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു നടനാണ് ടിനി ടോം. അഭിനയത്തിനു പുറമെ മികച്ചൊരു മിമിക്രിക്കാരൻ കൂടിയാണ് താരം. ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവന താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ ഒരു…

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു നടനാണ് ടിനി ടോം. അഭിനയത്തിനു പുറമെ മികച്ചൊരു മിമിക്രിക്കാരൻ കൂടിയാണ് താരം. ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവന താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ ഒരു നടന്റെയും മകനായിട്ടല്ല ജനിച്ചത്, ജനിച്ച് വീഴുമ്പോൾ എന്റെ വായിൽ വെള്ളിക്കരണ്ടി ഒന്നുമില്ലായിരുന്നു. ഉത്സവ പറമ്പുകളിലും പള്ളി പറമ്പുകളിലും മിമിക്രി കളിച്ചും പാട്ടുപാടിയുമാണ് ഞാൻ വളർന്നു വന്നത്.
അത് കൊണ്ട് തന്നെ തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും താനൊരു തുറന്ന പുസ്തകമാണെന്നും ടിനി ‌വ്യക്തമാക്കുകയാണ്. അതേസമയം ഒരു ഹാസ്യ പരിപാടിയിലെ ബോഡി ഷെയ്മിങ്ങിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ നടനും മിമിക്രി കലാകാരനുമായ ടിനി രംഗത്ത് എത്തുകയും ചെയ്‌തു. താരം തന്റെ പ്രതികരണം തുടര്‍ന്ന് നടന്ന സംഭവങ്ങളിലായിരുന്നു രേഖപ്പെടുത്തിയത്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും വന്നവരുടെ അന്നമാണ് മിമിക്രിയെന്നും ആരെയും അപമാനിക്കാനോ , തെറ്റിദ്ധരിപ്പിക്കാനോ ഉദ്ദേശിച്ചല്ല താന്‍ കാര്യങ്ങള്‍ പറയുന്നതെന്നും ടിനി ടോം തുറന്ന് പറയുകയാണ്. എന്നാല്‍ പിച്ചക്കാരോടും സെക്സ് വര്‍ക്കേഴ്സിനോടും ഒരിക്കലും തര്‍ക്കിക്കരുത്. ഗതി കേടുകൊണ്ടാണ്, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാലാണ് അവര്‍ ആ വഴി തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ളവരോട് ഞാന്‍ പ്രതികരിക്കാറില്ല. ഓരോ സെെബര്‍ അറ്റാക്ക് നടക്കുമ്ബോഴും കൂടുതല്‍ പവര്‍ഫുള്‍ ആകുമെന്നും താരം പറയുന്നു.

താരത്തിന്റെ ഈ വാദത്തിനു നേരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഒരു വിഭാഗത്തിനെ ഇങ്ങനെ അവഹേളിച്ചത് വളരെ മോശമായി പോയി എന്നും താരം മാപ്പ് ചോദിക്കണം എന്നുമാണ് എല്ലാവരും പറയുന്നത്.