സൈബർ തട്ടിപ്പ്; നടി നഗ്മയ്ക്ക് പണം നഷ്ടമായി!

നടിയും കോൺഗ്രസ് നേതാവുമായ നഗ്മയ്ക്ക് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായതായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്‌റെ മൊബൈലിൽ ഫോണിൽ വന്ന എസ് എം എസ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായിരിക്കുന്നത്.

nagma twitter post
nagma twitter post

ഫോണിലേക്ക് ബാങ്കുകൾ അയച്ചതിന് സമാനമായ സന്ദേശമാണ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ തന്നെ ഒരാൾ തന്നെ വിളിച്ചവെന്നും കെവൈസി അപ്ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാൽ താൻ യാതൊരു വിവരങ്ങളും ലിങ്കിൽ പങ്കുവെച്ചില്ലെന്നും നഗ്മ വ്യക്തമാക്കി. ‘എനിക്ക് ഒന്നിലധികം ഒടിപികൾ ലഭിച്ചിരിന്നു, ഭാഗ്യവശാൽ, എനിക്ക് വലിയ തുക നഷ്ടമായില്ല’ എന്നും നഗ്മ മാധ്യമങ്ങളോട് പറഞ്ഞു


അതേ സമയം അവതാരക ശ്വേതാ മേമൻ ഉൾപ്പടെ 80-ഓളം പേരാണ് കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കിടയിൽ ഇത്തരം തട്ടിപ്പിന് ഇരയായത്. ശ്വേത മേമൻറെ 57,636 രൂപയാണ് നഷ്ടമായത്. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തൻറെ ഇൻറർനെറ്റ് ബാങ്കിങ് ഐഡിയും പാസ്വേർഡും ഇവർ വെബ്‌സൈറ്റിൽ കൊടുത്തിരുന്നു ഇതിന് പിന്നാലെയാണ് പണം നഷ്ടമായത്

 

 

Previous articleഫഹദ് ഫാസിൽ -ജിത്തു മാധവൻ ചിത്രത്തിന് തുടക്കമായി
Next articleബാല തിരിച്ചെത്തിയാൽ ചെക്കിന്റെ കാര്യം സത്യം പറയും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്, മോളി കണ്ണമാലി