‘അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്’! ചൊറിയാന്‍ വന്ന യുവാവിനോട് ഡെയ്‌സി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധേയായ താരമാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി കൂടുതല്‍ സുപരിചിതയായത് ബിഗ് ബോസ് ഷോയില്‍ വന്നിട്ടാണ്. ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടുമെങ്കിലും ബിഗ് ബോസ്…

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധേയായ താരമാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി കൂടുതല്‍ സുപരിചിതയായത്
ബിഗ് ബോസ് ഷോയില്‍ വന്നിട്ടാണ്. ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടുമെങ്കിലും ബിഗ് ബോസ് താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

ഷോയില്‍ പുറത്തായ ശേഷം ഷോയിലെ മത്സരാര്‍ഥികളായ സുഹൃത്തുക്കളുടെ ഫോട്ടാഷൂട്ടുകള്‍ ഡെയ്‌സി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് താരം. ക്യൂ ആന്റ് എയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്.

ഇതില്‍ തന്നോട് അശ്ലീല ചുവയുള്ള ചോദ്യം ചോദിച്ചയാള്‍ക്ക് ഡെയ്‌സി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ബൂബ്‌സ് കാണിച്ചു തരൂ എന്നായിരുന്നു താരത്തിനോട് ഒരാള്‍ ചോദിച്ചത്.

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത് സഹോദരാ. അതില്‍ കൂടുതലോ കുറവോ ഇല്ല എന്നാണ് താരത്തിന്റെ മറുപടി. എന്തുകൊണ്ട് താന്‍ അവരോട് ചോദിക്കുന്നില്ല? എന്നും ഡെയ്‌സി മറുപടി കുറിച്ചു.

ഇതിനിടെ മറ്റു ചിലര്‍ റോബിനെയും കുറിച്ച് പറയുന്നുണ്ട്. എന്തുകൊണ്ട് റോബിനെ ഫോളോ ചെയ്യുന്നില്ല എന്നായിരുന്നു ചില ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ താന്‍ ആരെ ഫോളോ ചെയ്യണം ആരെ അണ്‍ഫോളോ ചെയ്യണം എന്നത് തന്റെ ഇഷ്ടമാണെന്നും, താനും റോബിനും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും ഡെയ്സി മറുപടി നല്‍കിയിട്ടുണ്ട്.