ബിഗ് ബോസ് മലയാളം സീസണ് 4ലെ മത്സരാര്‍ഥിയായെത്തി ശ്രദ്ധേയയായ താരമാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ഡെയ്സി. ഷോയില്‍ നിന്നിറങ്ങിയ ശേഷം ഡെയ്സി മറ്റ് മത്സരാര്‍ഥികളുമായി ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു.
ഇപ്പോഴിതാ ഡെയ്സി ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ ചാറ്റ് ആണ് വൈറലാകുന്നത്. ഞാന്‍ എന്റെ കാമുകനുമായി ബ്രേക്കപ്പായി. പക്ഷെ അവന് പാച്ചപ്പ് ചെയ്യാന്‍ വരുന്നില്ല. ഞാന്‍ എന്ത് ചെയ്യണം? മോട്ടിവേഷന്‍ വേണം എന്നായിരുന്നു
ഒരാളുടെ കമന്റ്. ഇതിന് ഡെയ്സി നല്കിയ മറുപടിയാണ് വൈറലാകുന്നത്.
പൊതിച്ചോര്‍ പോയി എന്ന് വച്ചിട്ട് ബിരിയാണി തിന്നാതിരിക്കണോ? ഇതില്‍ അഭിപ്രായം പറയാന്‍ പറ്റുന്ന ആളല്ല താന്‍ എന്നായിരുന്നു ഡെയ്സി മറുപടി നല്‍കിയിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 4 ലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു റി യൂണിയന് പ്ലാന്‍ ചെയ്യുന്നത് എപ്പോഴാണ്? എന്നായിരുന്നു മറ്റൊരു ചോദ്യം. ബിഗ് ബോസ് സീസണ് 4 കഴിഞ്ഞു, ഉടനെ തന്നെ സീസണ് 5 ആരംഭിക്കും. ഇനി എന്തിനാണ് റിയൂണിയനൊക്കെ എന്നാണ് ഡെയ്സി പറയുന്നത്.
നീ എപ്പോഴാണ് എന്നെ കാണാന്‍ വരുന്നതെന്ന് ഡെയ്സിയോട് നിമിഷ ചോദിക്കുന്നു. എനിക്കൊരു വിസ അയക്കൂ. ഞാന്‍ ദുബായിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍. ഇപ്പോള്‍ എനിക്ക് താമസിക്കാന്‍ ഒരു സ്ഥലമുണ്ടല്ലോ. ഇനി മുതല്‍ അവിടെ എത്തിയാല്‍ ബംബിള്‍ ഡേറ്റിന്റെ ആവശ്യമില്ലല്ലോ എന്നാണ് ഡെയ്സിയുടെ മറുപടി.
എന്ത് അടിപൊളിയാണ് നിങ്ങളുടെ ജീവിതം. നിങ്ങളില്‍ ഒരാളായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. സ്വാതന്ത്ര്യമുള്ള ജീവിതം, എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
ഞങ്ങളും സാധാരണ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിത പ്രശ്നങ്ങളുണ്ട്. ഞങ്ങള്‍ നിങ്ങളെ കാണിക്കാന്‍ ആഗ്രഹിക്കുന്നത് മാത്രമാണ് നിങ്ങള്‍ കാണുന്നത്. പക്ഷെ അതിന് അപ്പുറത്തും ഞങ്ങള്‍ക്കൊരു ജീവിതമുണ്ടെന്നാണ് ഡെയ്സി മറുപടിയായി പറയുന്നത്.