മുടി വെട്ടി കിടിലന്‍ മേക്കോവറില്‍ ഡെയ്‌സി; പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡെയ്സി ഡേവിഡ്. ഒരു സ്ത്രീക്ക് ചെയ്യാനാവില്ല എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്തു കാണിക്കാനായിരുന്നു ഡെയ്സിയ്ക്ക് താത്പര്യം. ഫോട്ടോഗ്രാഫി ഫീല്‍ഡിലേക്ക് ഡെയ്‌സി ഇറങ്ങിയതും തന്റെ സാഹചര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു. ഒരു പെണ്ണായ താന്‍ ഫോട്ടോഗ്രഫി ഫീല്‍ഡില്‍ ഇറങ്ങിയപ്പോഴുള്ള ദുരനുഭവങ്ങളും ഡെയ്സി പങ്കുവച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഒടുവില്‍ ഡെയ്സി നാരീസ് വെഡ്ഡിങ്സ് എന്ന ഫോട്ടോഗ്രാഫി കമ്പനി ആരംഭിച്ചു. അവിടെ നിന്നാണ് ബിഗ് ബോസിലേക്ക് ഡെയ്‌സി എത്തിയത്.

ഇപ്പോഴിതാ ഡെയ്‌സിയുടെ പുത്തന്‍ മേക്കോവറാണ് ശ്രദ്ധ നേടുന്നത്. മുടി വെട്ടി പുതിയ ലുക്കിലാണ് ഡെയ്‌സി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ട്രെന്റിങ് ആയ പിക്സികട്ട് ആണ് ഡെയ്സി ചെയ്തിരിയ്ക്കുന്നത്. ‘അങ്ങനെ അവസാനം ഞാന്‍ മുടി മുറിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ഡെയ്സി വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ വന്‍ മേക്കോവര്‍ എന്നാണ് എല്ലാവരും പറയുന്നത്.

പുതിയ ലുക്ക് കണ്ട് ഡെയ്സിയുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അന്തവിട്ടു. എന്റെ പൊന്നോ സൂപ്പര്‍ എന്നാണ് നിമിഷയുടെ കമന്റ്. എന്റെ മോനേ പൊളി എന്ന് അശ്വിനും കമന്റിട്ടിട്ടുണ്ട്. ജൂഹി റുസ്തഗി, അഭിരാമി സുരേഷ് തുടങ്ങിയവരും ഡെയ്സിയുടെ പുതിയ ലുക്കിന് കമന്റ് ചെയ്തിട്ടുണ്ട്. ബിഗ് ബോസില്‍ മികച്ച പ്രകടനമാണ് ഡെയിസി കാഴ്ച വെച്ചതെങ്കിലും പ്രേക്ഷക പിന്തുണ ഇല്ലാത്തതിനാലാണ് ഡെയ്സിക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പുറത്ത് പോകേണ്ടി വന്നത്.

 

 

 

Previous articleആരാധകര്‍ക്ക് സന്തോഷം നല്‍കി അമേരിക്കയിലെ ആശുപത്രിയില്‍ നിന്നും ചിമ്പുവിനൊപ്പം ടി.രാജേന്ദറിന്റെ പുതിയ ചിത്രം
Next article‘കടുവ’ വൈകിയതിന് പിന്നില്‍ യഥാര്‍ത്ഥ കുറുവച്ചനോ? യാഥാര്‍ത്ഥ്യമിങ്ങനെ