Friday, January 27, 2023
HomeFilm Newsനമ്മള്‍ രണ്ടുപേരും മരണം വരെയും ഇങ്ങനെയായിരിക്കും!!! സന്തോഷമറിയിച്ച് ഡെയ്സിയും റിയാസും

നമ്മള്‍ രണ്ടുപേരും മരണം വരെയും ഇങ്ങനെയായിരിക്കും!!! സന്തോഷമറിയിച്ച് ഡെയ്സിയും റിയാസും

സോഷ്യല്‍ ലോകത്ത് ഏറെ ശ്രദ്ധേയമായി ബിഗ്‌ബോസ് സീസണ്‍ ആയിരുന്നു ഇക്കഴിഞ്ഞത്. ബിഗ്‌ബോസ് മലയാളം സീസണ്‍ 4, ആദ്യമേ മത്സരാര്‍ഥികളാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോ അവസാനിച്ചിട്ടും ഷോയിലൂടെ താരങ്ങളായ മത്സരാര്‍ഥികള്‍ തന്നെയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഷോയിലെ ശ്രദ്ധേയരായവരായിരുന്നു ഡെയ്‌സിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ റിയാസും.

ഇപ്പോഴിതാ ഇരുവരുടെയും ഓണം ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. റിയാസ് ജുബ്ബ അണിഞ്ഞ് എത്തിയപ്പോള്‍, കസവ് പാവാടയും ബ്ലൗസും അണിഞ്ഞാണ് ഡെയ്സി എത്തിയിരിക്കുന്നത്.

വേഷത്തിന് ചേരുന്ന ആഭരണങ്ങളും ഇരുവരും ധരിച്ചിട്ടുണ്ട്. വലതുകൈയ്യില്‍ പല നിറത്തിലുള്ള വളകളും ഇടത്തെ കയ്യില്‍ വാച്ചും കഴുത്തില്‍ എത്ത്നിക് ലുക്കും നല്‍കുന്ന മാലയും ഡെയ്സി അണിഞ്ഞിട്ടുണ്ട്.

റോണ്‍സണ്‍ സമ്മാനിച്ച ഇടിവളയും വെള്ള മുത്തുകള്‍ കോര്‍ത്ത മാലയും ധരിച്ചാണ് റിയാസ് അണിഞ്ഞിരിക്കുന്നത്.

ഈ ചിത്രങ്ങളോടൊപ്പം ഡെയ്‌സി കുറിച്ചിരിക്കുന്നതും ശ്രദ്ധേയമാണ് ‘ഞാന്‍ പ്രതീക്ഷിക്കുന്നത് നമ്മള്‍ രണ്ടുപേരും മരണം വരെയും സുഹൃത്തുക്കളായിരിക്കുമെന്നാണ്’ഡെയ്സി കുറിച്ചിരിക്കുന്നത്.

വളരെ രസകരമായ ചിത്രങ്ങളാണ് ഡെയ്സി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിക്കഴിഞ്ഞു.

Related News