വിജയിയുടെ ദളപതി67ൽ നായിക തൃഷ; ഷൂട്ടിംഗ് ഡിസംബറിൽ

വിജയ് നായകനാവുന്ന ദളപതി67ൽ നായികയായി തൃഷയെത്തുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ നായികയായെത്തുമെന്ന് സിനിമയുടെ അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചു.മാസ്റ്ററിനു ശേഷം വിജയും .ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇത് സിനിമയുടെ താൽക്കാലിക…

വിജയ് നായകനാവുന്ന ദളപതി67ൽ നായികയായി തൃഷയെത്തുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ നായികയായെത്തുമെന്ന് സിനിമയുടെ അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചു.മാസ്റ്ററിനു ശേഷം വിജയും .ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇത് സിനിമയുടെ താൽക്കാലിക പേരാണ്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതമൊരുക്കുന്നത്.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.നേരെത്തെ സംവിധായകൻ ലോകേഷ് കനകരാജ് അടുത്ത രണ്ടുമാസത്തിനുള്ളിൽ ദളപതി 67ന്റെ അപ്ഡേറ്റ്സ് ഉണ്ടാവുമെന്ന് വെളിപ്പെടുത്തിയിരുന്നു.

ദളപതി67ൽ ബോളിവുഡ്താരം സഞ്ജയ് ദന്താണ് വില്ലനായെത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ താരം 10 കോടി രൂപയാണ് വാങ്ങിയതത്രെ.സിനിമയിൽ മലയാളിതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.