രക്തത്തുള്ളികള്‍ കൊണ്ട് വരച്ച വിജയ്!!! ദളപതി 67 ടൈറ്റില്‍ പ്രഖ്യാപനം നാളെ

വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയ്യെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം. 14 വര്‍ഷങ്ങള്‍ക്കിപ്പുറം തൃഷ-വിജയ് കോംബോ ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇപ്പോഴിതാ ചിത്രത്തിന്റെ…

വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67.
ലോകേഷ് കനകരാജ് ചിത്രത്തില്‍ വിജയ്യെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം. 14 വര്‍ഷങ്ങള്‍ക്കിപ്പുറം തൃഷ-വിജയ് കോംബോ ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടൈറ്റില്‍ റിവീല്‍ നാളെ വൈകീട്ട് അഞ്ച് മണിക്ക് പുറത്തുവിടും.

ഇപ്പോഴിതാ അമ്പരപ്പിക്കുന്ന അപ്‌ഡേറ്റാണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്നത്. പക്ഷേ പോസ്റ്ററിലെ വിജയിയുടെ ചിത്രം കണ്ടിട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. സിനിമയിലെ നായകനായ വിജയിയുടെ രൂപമാണ് പോസ്റ്ററിലുള്ളത്. രക്തത്തുള്ളികള്‍ കൊണ്ട് വരച്ചതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ വിജയിയുടെ മുഖം ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഹിറ്റ് ചിത്രം മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം.

സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍,സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍, മാത്യു തോമസ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ പോലെ പ്രഖ്യാപിച്ച താരനിരയില്‍ നടന്‍ നിവിന്‍ പോളി ചിത്രത്തിലെത്തുന്നില്ല.