പ്രായമൊക്കെ വെറും നമ്പറല്ലേ; പഞ്ചാബി ഗാനത്തിന് കിടിലന്‍ ചുവടുകളുമായി 63 കാരി

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ. നൃത്തം ചെയ്യുന്ന ഈ അറുപ്പത്തിമൂന്നുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പഞ്ചാബി ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്.   View this…

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ. നൃത്തം ചെയ്യുന്ന ഈ അറുപ്പത്തിമൂന്നുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പഞ്ചാബി ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്.

 

View this post on Instagram

 

A post shared by Ravi Bala Sharma (@ravi.bala.sharma)

ഇപ്പോള്‍ വൈറലായ വീഡിയോയില്‍, മുത്തശ്ശി എഷിത സിംഗ് ഐതാനി എന്ന നര്‍ത്തകിക്കൊപ്പമാണ് നൃത്തം ചെയ്യുന്നത്. എത്നിക് വെയര്‍
ധരിച്ച്, ഇരുവരും വളരെ ആവേശത്തോടെയാണ് ചുവടുവെക്കുന്നത്.

 

View this post on Instagram

 

A post shared by Ravi Bala Sharma (@ravi.bala.sharma)

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിനടുത്തു പേര് കണ്ടു കഴിഞ്ഞു. ഇരുവരുടെയും പ്രകടനത്തില്‍ നെറ്റിസണ്‍സ് അവിശ്വസനീയമാംവിധം മതിപ്പുളവാക്കി, അവരുടെ എല്ലാ സ്‌നേഹവും കമന്റ് വിഭാഗത്തില്‍ കാണാവുന്നതാണ്. നിങ്ങള്‍ ഒരു പ്രചോദനമാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

View this post on Instagram

 

A post shared by DILJIT DOSANJH (@diljitdosanjh)

മുന്‍പും നിരവധി നൃത്ത വീഡിയോകള്‍ പങ്കുവച്ചിട്ടുള്ള രവി ബാല സമൂഹമാധ്യമത്തില്‍ ‘ഡാന്‍സിങ് മുത്തശ്ശി’ എന്നാണ് അറിയപ്പെടുന്നത്.