‘മികച്ചൊരു തിരക്കഥയോ പിടിച്ചിരുത്തുന്ന സിറ്റുവേഷനകളോ കഥാപാത്രങ്ങളോ ഇല്ലാത്ത സിനിമ’

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടരുകയാണ്. ഈ വര്‍ഷം ഓണം റിലീസായി സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്…

സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടരുകയാണ്. ഈ വര്‍ഷം ഓണം റിലീസായി സെപ്റ്റംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നല്ലൊരു തുടക്കത്തില്‍ നിന്ന് മികച്ചൊരു തിരക്കഥയോ പിടിച്ചിരുത്തുന്ന സിറ്റുവേഷനകളോ ഡെപ്ത് ഉള്ള കഥാപാത്രങ്ങളോ ഇല്ലാതെ കണ്ട് അവസാനിപ്പിച്ച സിനിമയായാണ് തോന്നിയത്…..’ എന്ന് പറഞ്ഞാണ് ദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘പത്തൊമ്പതാം നൂറ്റാണ്ടു…. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തിരുവിതാംകൂര്‍ ആസ്ഥാനത്തേക്ക് ഒരു രാത്രിയില്‍ ഏലം കയറ്റുമതിക്കു ഹെന്‍ട്രി സാഹിബിന്റെ അനുമതി പത്രം വാങ്ങിച്ചു തരാമെന്നു പറഞ്ഞ നാടുവാഴി കൈമളിനെ കാണാന്‍ വരുന്ന വേലായുധ പണിക്കര്‍…. അവിടെ കാണുന്ന കാഴ്ചകള്‍…… തീണ്ടലും തൊട്ടുകൂടായ്മയും ഉണ്ടായിട്ടും അടിമപെണ്ണായ കറുത്തവളെ അവളുടെ സമ്മതമില്ലാതെ ഭോഗിക്കാന്‍ കൊണ്ടുപോകുന്നതും……അടിമകളെ തമ്മില്‍ തല്ലിച്ച് തോല്‍ക്കുന്നവനെ കൊല്ലാന്‍ ഭീഷണിപ്പെടുത്തുന്നതും കാണുന്ന അദ്ദേഹം അതിനെതിരെ പ്രതികരിക്കുന്നു….. ആയുധബലം കൊണ്ടും ആള്‍ ബലം കൊണ്ടും ജയിക്കാനാകില്ലെന്നു മനസിലാക്കിയ വേലായുധപ്പണിക്കാര്‍ അവരെ വെട്ടിച്ചു കടന്ന് കളയുന്നു……

വര്‍ഷങ്ങള്‍ക്കു ശേഷം തിരുവിതാം കൂര്‍ മഹാരാജാവിന്റെ സദസിലേക്ക് അദ്ദേഹത്തിന്റെ ക്ഷണിതാവായി പ്രൌഡിയോടെ കയറിചെല്ലുന്ന വേലായുധപണിക്കര്‍ ഇന്ന് വലിയ വ്യവസായി ആണ്…… മഹാരാജാവ് പോലും പറയുന്നു…. ‘രാജ്യത്തെ മുഴുവന്‍ കുരുമുളകും ചുക്കും ഏലവും വേലായുധന്റെ പത്തായത്തിലാണെന്നാണ് ശ്രുതി…….’ നല്ലൊരു തുടക്കത്തില്‍ നിന്ന് മികച്ചൊരു തിരക്കഥയോ പിടിച്ചിരുത്തുന്ന സിറ്റുവേഷനകളോ ഡെപ്ത് ഉള്ള കഥാപാത്രങ്ങളോ ഇല്ലാതെ കണ്ട് അവസാനിപ്പിച്ച സിനിമയായാണ് തോന്നിയത്….. പരിചയ സമ്പന്നനായ സംവിധായകന്‍ , സിനിമയുടെ ആവശ്യത്തിന് പണം ചിലവാക്കാന്‍ മടിയില്ലാത്ത വലിയൊരു നിര്‍മാതാവ്, എന്നിട്ടും ഇത്രയും മോശം കാസ്റ്റിംഗ്…….വിനയന്‍ അദ്ദേഹത്തിന്റെ സ്ഥിരം അഭിനേതാക്കളെ ഈ ചിത്രത്തില്‍ കാസ്റ്റ് ചെയ്തത് വലിയ പോരായ്മയായി തോന്നി….. ആവറേജ് മൂവി’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.