‘വിതരണത്തിനെടുക്കുന്നില്ല…കെജിഎഫ് നോടും ബഹുബലിയോടുമൊക്കെ താരതമ്യം ചെയ്താണ് കണ്ടതെന്നു തോന്നുന്നു’

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28നാണ് തിയേറ്ററുകളിലെത്തുന്നത്. കോടികള്‍ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന്റെ ഗംഭീര വിജയം ആവര്‍ത്തിക്കാനെത്തുന്ന ചോളന്മാരെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയെ സംബന്ധിച്ച ഓരോ അപ്‌ഡേറ്റും അത്രയധികം ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍ നല്‍കുന്നത്.
എന്നാലിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആന്ധ്രാ -തെലുഗാനയില്‍ പൊന്നിയിന്‍ സെല്‍വന്‍ 2….വിതരണത്തിനു എടുക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല എന്ന് കേള്‍ക്കുന്നു…..ആദ്യ ഭാഗം നല്ലൊരു സിനിമയായിട്ടാണ് പേഴ്‌സണലി തോന്നിയത്….. തെലുഗ് /ഹിന്ദി പ്രേക്ഷകര്‍ കെജിഎഫ് നോടും ബഹുബലിയോടുമൊക്കെ താരതമ്യം ചെയ്താണ് ചിത്രം കണ്ടതെന്നു തോന്നുന്നുവെന്നാണ് ദാസ് അഞ്ചലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ 2….
ആന്ധ്രാ -തെലുഗാനയില്‍ പൊന്നിയിന്‍ സെല്‍വന്‍ 2….വിതരണത്തിനു എടുക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല എന്ന് കേള്‍ക്കുന്നു…..ആദ്യ ഭാഗം നല്ലൊരു സിനിമയായിട്ടാണ് പേഴ്‌സണലി തോന്നിയത്….. തെലുഗ് /ഹിന്ദി പ്രേക്ഷകര്‍ കെജിഎഫ് നോടും ബഹുബലിയോടുമൊക്കെ താരതമ്യം ചെയ്താണ് ചിത്രം കണ്ടതെന്നു തോന്നുന്നു….
പി എസ് -2 ഏപ്രില്‍ 28ന് റിലീസ് ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ തമിഴ് നാട്ടിലും കേരളത്തിലും മാത്രമായി പോകുന്ന പോലെ യാണ് ഇപ്പോഴത്തെ അവസ്ഥ…. വലിയ രീതിയില്‍ പ്രൊമോഷന്‍ നടത്തി…. അത്യുഗ്രന്‍ ഒരു ട്രൈലെര്‍ കൂടെ റിലീസ് ചെയ്താല്‍ ഒരു പക്ഷേ മറ്റുള്ളവര്‍ക്കും പ്രതീക്ഷക്ക് വക നല്‍കിയേക്കാം……

അതേസമയം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് അണിനിരന്നത്. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു പുതിയ അപ്‌ഡേറ്റ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ആദ്യഗാനമായ ‘അകമലര്‍’ മാര്‍ച്ച് 20ന് റിലീസ് ചെയ്യും.

Previous article‘ലിയോ’യിലെ വിജയുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് കൊണ്ട് വരാൻ  വളരെ പ്രയാസകരം, അതിന്റെ പിന്നിലെ കഥയെ കുറിച്ച് സംവിധായകൻ 
Next article‘ഭഗവതിയൊക്കെയാ.. ചുമ്മാ ചൊറിയാന്‍ വരരുത്….’കള്ളനും ഭഗവതിയും ടീസര്‍ പുറത്തുവിട്ടു