നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള കഥയാണ് ദസറ. സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാം ചിത്രത്തിലുണ്ട്.
കല്‍ക്കരി കൂമ്പാരങ്ങളാല്‍ ചുറ്റപ്പെട്ട വീര്‍ലപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ഒരാളുടെ പ്രക്ഷോഭത്തിന്റെ രക്തത്തില്‍ നനഞ്ഞ, തീവ്രമായ കഥ പോലെയാണ് ചിത്രം. മദ്യപാനം ജീവിതചര്യയാക്കിയ വീര്‍ലപ്പള്ളി എന്ന ഗ്രാമത്തിലെ പുരുഷന്മാരുടെ കഥപറഞ്ഞാണ് ദസറയുടെ തുടക്കം.
ധരണി, സൂരി, വെണ്ണിലാ എന്നീ സുഹൃത്തുക്കളിലൂടെയാണ് ദസറയുടെ കഥ മുന്നോട്ടു പോകുന്നത്. വെണ്ണിലാ, സൂരി എന്നിവര്‍ ധരണിക്ക് ആരായിരുന്നു എന്നിടത്താണ് ദസറയുടെ വൈകാരികതലം കിടക്കുന്നത്. ധരണിയെ അയാളില്‍ ഉറങ്ങിക്കിടന്ന മറ്റൊരു ധരണിയെ ഉണര്‍ത്തുന്നത് ഈ രണ്ടുപേരുമായുള്ള ബന്ധമാണ്.
ഉയര്‍ന്ന ജാതിക്കാരനും ബാറുടമയുമായ രവിയണ്ണയുടെ മകന്‍ ചിന്ന നമ്പിയുടെ ദുഷ്ട ചെയ്തികള്‍ മൂലം വീര്‍ളപ്പള്ളി ഗ്രാമത്തിന്റെ സ്ഥിതിയും ധരണി, സൂരി, വെണ്ണിലയുടെയും സുഹൃത്തുക്കളുടെ ജീവിതവും മാറി മറിയുന്നു.
ആദ്യപകുതിയില്‍ ചിത്രം അല്പം പതിയെയാണ് പോകുന്നത്. രണ്ടാം പകുതിയിലെത്തുന്നതോടെ ആക്ഷനും ഇമോഷനല്‍ രംഗങ്ങളും രാഷ്ട്രീയവൈരവും നര്‍മവുമായി മാസ് പടമാകുന്നുണ്ട്.
ദീക്ഷിത് ഷെട്ടിയും കീര്‍ത്തിയും സൂരിയും വെണ്ണിലയും കേന്ദ്ര കഥാപാത്രമാകുമ്പോള്‍
നാടന്‍ നഷ്ട പ്രണയത്തിന്റെ നിശ്വാസവും പേറി നാനി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ്. ദീക്ഷിത് ഷെട്ടി വീണ്ടും തന്റെ കഴിവ് തെളിയിച്ചു. കീര്‍ത്തി സുരേഷിന്റെ കരിയറിലെ മികച്ച ചിത്രമായി ദസറ മാറും. വെണ്ണില കീര്‍ത്തിയുടെ മികച്ച കഥാപാത്രമാകും.
നാനിയുടെ സ്വാഭാവിക അഭിനയം വൈകാരികമായി പ്രേക്ഷകനെ കൈയ്യിലെടുക്കും.
ആക്ഷന്‍ രംഗങ്ങളില്‍ നാനി മിന്നും പ്രകടനംകാഴ്ചവയ്ക്കുന്നു. ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം പ്രശംസനീയമാണ്. തെലുങ്ക് വില്ലന്മാരുടെ വെറുപ്പിക്കുന്ന മാനറിസവുമായി ചിന്ന നമ്പിയെ ഷൈന്‍ ടോം മികവുറ്റതാക്കി. സമുദ്രക്കനിയും സായ്കുമാറും ഷംന കാസിമും ഉള്‍പ്പെടെയുള്ള താരങ്ങളൊക്കെ ദസറയില്‍ കൈയ്യടി നേടുകയാണ്.
തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…