നാനിയും കീർത്തി സുരേഷും ഒന്നിക്കുന്ന ദസറയുടെ ടീസർ ജനുവരി 30ന്

നാനിയും കീർത്തി സുരേഷും ഒന്നിക്കുന്ന പുതിയ സിനിമയാണ് ദസറ. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ ദസറ മാസ് ആക്ഷൻ എന്റർടെയ്നറാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം ആണ് ലഭിച്ചിരുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെസിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ദസറ എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളായി എത്തുന്നത് സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ്.ചിത്രത്തിൽ നാനി തെലുങ്കാന ഭാഷയാണ് പറയുന്നത്.

സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ ഐഎസ്സിയാണ്. ചിത്രത്തിന്റെ എഡിറ്റർ നവീൻ നൂലിയാണ്‌സിനിമ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന സിനിമയാണ് ദസറ

Previous article70 കോടി വിലമതിക്കുന്ന സ്വത്തു സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിക്കൊടുത്തു ആരാധിക, വിചിത്രം തന്നെ എന്ന് നടൻ 
Next articleകിടക്ക പങ്കിടാൻ ബിനു അടിമാലിയെ ക്ഷണിച്ചത് വലിയ വിവാദമായി ശ്രീവിദ്യ മുല്ലശേരി