നാനി കീർത്തി സുരേഷ് ചിത്രം ദസറയുടെ ട്രെയ്‌ലർ നാളെയെത്തും!

നാനിയും കീർത്തി സുരേഷും ഒന്നിക്കുന്ന പുതിയ സിനിമയാണ് ദസറ. സിനിമയുടെ ട്രെയ്ലർ മാർച്ച് 14ന് റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിലെ നായികയായ കീർത്തി സുരേഷിന്റെ ഫസ്റ്റ് ലുക്കും ‘ധൂം ധാം’ എന്ന ഗാനവും അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിൽ കീർത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ഒരുക്കുന്ന ചിത്രത്തിലൂടെ ശ്രീകാന്ത് ഒഡെല സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് ദസറ. ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ദസറയുടെ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രാഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം നിർവഹിക്കുന്നത് നവിൻ നൂലിയാണ്. ചിത്രത്തിന്റെ ആർട് കൈകാര്യം ചെയ്യുന്നത് അവിനാശ് കൊല്ലയാണ്. വിജയ് ചഗന്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ 2023 മാർച്ച് 30 ന് പ്രദർശനത്തിനെത്തും

Previous articleശ്രീനിഷിന് സർപ്രൈസ് നൽകികൊണ്ട് സന്തോഷവർത്ത പുറത്തുവിട്ടു,  പേർളി 
Next articleഓസ്‌കാർ ജേതാക്കൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി