പിള്ളേരെ പേടിച്ചു എനിക്ക് ഒരുമണിക്കൂർ വീടിനുപുറകിൽ ഒളിക്കേണ്ടി വന്നു  ആ സംഭവത്തെ കുറിച്ച് ധ്യാൻ!!

ധ്യാൻ ഇപ്പോൾ തന്റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. കഴിഞ്ഞ ദിവസം പിള്ളേർ എല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്തു അവരെല്ലാം ചേർന്ന് അറ്റാക്ക് ചെയ്യ്തിരുന്നു, അന്ന് ചേട്ടന്റെ മക്കളും, അജുവിന്റെ മക്കളും, പിന്നെ മകളും.അവൾ ആണ് ഗ്യാങ് ലീഡർ ധ്യാൻ പറയുന്നു. പിള്ളേർ എല്ലാം കൂടി ഒത്തുചേർന്നപ്പോൾ  അവൾ എന്നെ ബോളെടുത്തു എറിഞ്ഞു എന്നെ. ഞാൻ ആദ്യം മൈൻഡ് ചെയ്യാതിരുന്നപ്പോൾ പിന്നീട് കൂട്ടമായി അവർ എറിയാൻ തുടങ്ങി.

പിന്നീട് ബോൾ മാറി കല്ലെടുത്തെറിഞ്ഞ അവസ്ഥ വരെ ആയി, കല്ലെന്നു പറഞ്ഞാൽ ഈ വീട്ടിൽ ഇടുന്ന പെബിൾസ് അത് വെച്ചായിരുന്നു ആക്രമണം, പിള്ളേരെ പേടിച്ചു ഞാൻ ഒരു മണിക്കൂർ ആണ് വീടിനു പിന്നിൽ ഒളിച്ചിരുന്നത്. അത്രമാത്രം കാര്യമാണ് പിള്ളാർക്ക് എന്നോട്. ശരിക്കും പറഞ്ഞാൽ അവർക്കു തോന്നിക്കാണും ഞാനും ഒരു കുട്ടിക്കളി മാറാത്ത ആളാണെന്നു ധ്യാൻ പറയുന്നു.

എന്റെ മകളുടെ ഇംഗ്ളീഷ് കാരണം ഞാൻ ആ വഴിക്ക് പോലും പോകില്ല, അഥവാ അവളുടെ അടുത്തുപെട്ടു പോയാൽ പിന്നെ ഞാനും ഇംഗ്ളീഷ് പറയണം എന്തിനാ പൊല്ലാപ്പിനെ പോകുന്നത്. മകളുടെ പിറന്നാളിന് എന്റെ ഉറക്കം ഇല്ലാതായത് എന്ന് കുറിച്ചത് അത് വെറുതെയല്ല കണ്ടില്ലേ കാര്യങ്ങൾ ഇങ്ങനെയാണ് ധ്യാൻ പറയുന്നു, ഇപ്പോൾ താരത്തിന്റെ വീകം  എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിൽ ആണ്,അങ്ങനെ പ്രമോഷൻ വേദിയിലെ ഒരു അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യങ്ങൾ പറഞ്ഞത്.

Suji