മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് ഇത്തരമൊരു പ്രതികാരനടപടിക്ക് അമ്മയെ പ്രേരിപ്പിച്ചത്. അമരാവതിയുടെ ഭര്‍ത്താവ്…

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് ഇത്തരമൊരു പ്രതികാരനടപടിക്ക് അമ്മയെ പ്രേരിപ്പിച്ചത്. അമരാവതിയുടെ ഭര്‍ത്താവ് 4 വര്‍ഷം മുമ്ബ് മരണമടഞ്ഞിരുന്നു. അമരാവതിയുടെ 3 പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ത്ഥിനി കൂടിയായ അഭി. നാല് വര്‍ഷം മുമ്ബ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം അഭി അടക്കമുള്ള മൂന്ന് പെണ്‍മക്കളെയും ഏറെ കഷ്ടപ്പെട്ടാണ് അമരാവതി വളര്‍ത്തിയത്.

ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ട തനിക്ക് മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്നും അമരാവതി പറഞ്ഞു. സന്തോഷ് പോസ്റ്റര്‍ പതിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വിശദീകരണം ചോദിച്ചപ്പോള്‍ ഭര്‍ത്താവ് മരിച്ച തനിക്ക് മകള്‍ ഇങ്ങനെ ചെയ്തത് സഹിക്കാനായില്ലെന്നായിരുന്നു അമരാവതിയുടെ മറുപടി. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതും അമരാവതിയെ ബന്ധത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചു.