പുഷ്പയായി വാര്‍ണര്‍; വീഡിയോ കണ്ടത് 12 ലക്ഷത്തിലധികം ആളുകള്‍

ഡാന്‍സ് വീഡിയോകളും സിനിമാ താരങ്ങളെ അനുകരിച്ചും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നയാളാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ അല്ലു അര്‍ജ്ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം പുഷ്പയിലെ വീഡിയോ പങ്കുവെച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പുഷ്പയിലെ…

ഡാന്‍സ് വീഡിയോകളും സിനിമാ താരങ്ങളെ അനുകരിച്ചും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നയാളാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ അല്ലു അര്‍ജ്ജുന്‍ കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം പുഷ്പയിലെ വീഡിയോ പങ്കുവെച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

പുഷ്പയിലെ നടന്‍ അല്ലു അര്‍ജുന്റെ മുഖം തന്റെ മുഖത്ത് മോര്‍ഫ് ചെയ്തുള്ള വിഡിയോയാണ് വാര്‍ണര്‍ പങ്കുവെച്ചത്. 12 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. പുഷ്പയിലെ തന്നെ ഹിറ്റ് ഗാനമായ ശ്രീവല്ലിയിലെ ഗാനത്തിന് നൃത്തം ചെയ്തുള്ള വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പങ്ക് വെച്ചിരുന്നു. ആദ്യമായല്ല ബോക്സ് ഓഫിസില്‍ വന്‍ വിജയം നേടുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട അനുകരണങ്ങളുമായി വാര്‍ണറെത്തുന്നത്.

https://www.instagram.com/p/CZJfRFGJZnk/

അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. കോവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്.