എന്നെ കുറ്റം പറയുന്നവർ ആരെങ്കിലും എനിക്ക് ചിലവിന് തരുന്നുണ്ടോ?

ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. ശക്തമായ പിന്തുണയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. പരുപാടിയിൽ വെച്ച് തന്റെ ജീവിതാനുഭവം താരം തുറന്ന് പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.…

ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത മത്സരാർത്ഥി ആയിരുന്നു ദയ അശ്വതി. ശക്തമായ പിന്തുണയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. പരുപാടിയിൽ വെച്ച് തന്റെ ജീവിതാനുഭവം താരം തുറന്ന് പറഞ്ഞത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പതിനാറാമത്തെ വയസ്സിൽ തന്റെ കല്യാണം കഴിഞ്ഞുവെന്നും എന്നാൽ 22 വയസ്സ് മുതൽ ഭർത്താവുമായി വേർപിരിഞ്ഞു ഒറ്റയ്ക്കാണ് ജീവിച്ചത് എന്നും രണ്ടു മക്കൾ ഭർത്താവിന്റെ കൂടെ ആണെന്നും ഒക്കെയായിരുന്നു താരം പരുപാടിയിൽ പറഞ്ഞത്. നിരവധി പ്രേക്ഷക പിന്തുണയും താരത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം ദയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചതും. ദയ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആണ് താരത്തിന്റെ വിവാഹം കഴിഞ്ഞ കാര്യം ആരാധകർ പോലും അറിഞ്ഞത്. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം പുറത്ത് വന്നതിനു ശേഷം നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായത്. ഇപ്പോൾ ഇതിനെല്ലാം എതിരെ പ്രതികരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് താരം ഇതിനോട് പ്രതികരിച്ചത്.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോൾ മനസ്സിന് വിഷമം ഉണ്ടാക്കുന്ന തരത്തിലെ ഒരുപാട് കമെന്റുകൾ ആണ് വന്നത്. എന്നാൽ വിഷമിപ്പിക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം, വിഷമിപ്പിക്കും, പക്ഷെ തളർത്താൻ കഴിയില്ല. മക്കളെ ഓർക്കണ്ടേ, സ്വന്തം സുഖം നോക്കി പോയി, വിവാഹം കഴിക്കില്ല എന്ന് പറഞ്ഞിട്ട് വീണ്ടും കഴിച്ചു എന്നൊക്കെ പറയുന്നവർ ഒന്ന് കേൾക്കണം, ബിഗ് ബോസ്സിൽ മൽസരിക്കാൻ യെത്തിയപ്പ്പോൾ ജീവിതകഥ പറയാൻ ആവിശ്യപെട്ടപ്പോൾ ആണ് ഞാൻ എന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ തുറന്നത്. അത് വരെ എന്നെ അറിയാവുന്ന എന്റെ കൂട്ടുകാർക്ക് പോലും എന്റെ ജീവിതത്തെ കുറിച്ചോ ഞാൻ വിവാഹിതയായിരുന്നുവെന്നും എനിക്ക് രണ്ടു കുട്ടികൾ ഉണ്ടെന്നും ഒന്നും അറിയില്ല. അവിടെ വെച്ച് ജീവിതകഥ പറഞ്ഞെങ്കിലും ഇനി ഞാൻ ഒരിക്കൽ കൂടി വിവാഹിത ആകില്ല എന്ന് പറഞ്ഞിട്ടില്ല.

എന്റെ 22 ആമത്തെ വയസ്സിൽ ആണ് എന്നെ ഭർത്താവ് തിരികെ എന്റെ വീട്ടിൽ കൊണ്ട് വിട്ടത്. എന്റെ രണ്ടു മക്കളും ഭർത്താവിന്റെ കൂടെയാണ് കഴിയുന്നത്. ഇന്ന് എനിക്ക് 37 വയസ്സുണ്ട്. ഈ പതിനഞ്ച്‌ വര്ഷം കൊണ്ട് ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇപ്പോൾ എന്നെ കുറ്റം പറയുന്ന ആരും എനിക്ക് ഒരിക്കൽ പോലും ചിലവിന് തന്നിട്ടുള്ളവർ അല്ല. അല്ലങ്കിൽ എനിക്ക് പണമില്ല, വിവാഹം കഴിച്ചിട്ടില്ല, എനിക്ക് നിങ്ങൾ കുറച്ച് പണം തരുമോ എന്ന് ചോദിച്ച് ഞാൻ ഒരിക്കലും നിങ്ങളുടെ ആരുടേയും അടുത്ത് വന്നിട്ടില്ല. ഞാൻ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും അതെന്റെ വ്യക്തിപരമായാ തീരുമാനം ആണ്. എന്റെ ആദ്യ ഭർത്താവ് വീണ്ടും വിവാഹം കഴിച്ചു ജീവിക്കുന്നു. ഈ പതിനഞ്ചു വർഷങ്ങൾ കൊണ്ട് ഞാൻ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇപ്പോൾ എനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നി, ഞാൻ വിവാഹം കഴിച്ചു. അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നുമാണ് ദയ ലൈവിൽ എത്തി ചോദിക്കുന്നത്.