ഇതാണോ ദില്‍ഷയുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്..! വളരെ മോശം.! – ദയ അച്ചു

ബിഗ് ബോസ് താരം ദില്‍ഷയുടെ ഡാന്‍സിനെ കുറിച്ചും വസ്ത്ര ധാരണത്തെ കുറിച്ചും വളരെ മോശമായി പ്രതികരിച്ച മുന്‍ ബിഗ് ബോസ് കണ്ടസ്റ്റന്റ് കൂടിയായ ദയ അച്ചുവിന്റെ വീഡിയോ വൈറലാകുന്നു.. വളരെ മോശമായ രീതിയിലാണ് ദില്‍ഷയുടെ വസ്ത്രധാരണത്തെ കുറിച്ച് ദയ പറഞ്ഞിരിക്കുന്നത്. ഈ വസ്ത്രധാരണം ആണോ ദില്‍ഷയുടെ അച്ഛനും അമ്മയും പറഞ്ഞു പഠിപ്പിച്ചു കൊടുത്തിരിക്കുന്നത് എന്നാണ് ഇവര്‍ വീഡിയോയിലൂടെ ചോദിക്കുന്നത്.

ഇത് ന്യൂജനറേഷന്‍ ആണോ.. അണ്ടര്‍വെയറിട്ട് കളിക്കുന്നത്. എന്നെല്ലമാണ് ഇവര്‍ വീഡിയോയില്‍ ദില്‍ഷയുടെ ഡാന്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നത്… ഒപ്പം വസ്ത്രധാരണം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ് എന്നും അതില്‍ കൈകടത്താന്‍ താന്‍ ഇല്ലെന്നും.. എന്നിരുന്നാലും ഇത് ദില്‍ഷയുടെ അച്ഛനും അമ്മയും പഠിപ്പിച്ച് കൊടുത്തതാണോ എന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നാണ് ദയ പറഞ്ഞിരിക്കുന്നത്. നടക്കട്ടെ.. മാങ്ങപറി ചിളിക്കുത്ത് നടക്കട്ടെ..

ദില്‍ഷയുടെ വസ്ത്രധാരണം വളരെ വൃത്തികേട് ആണെന്നും.. പ്രേക്ഷകരെ നിങ്ങള്‍ക്കും അങ്ങനെ തോന്നുന്നില്ലേ എന്നും ഇവര്‍ ചോദിക്കുന്നു. ദയ അച്ചു ഇതിന് മുന്‍പും ബിഗ് ബോസ് സീസണ്‍ ടൈറ്റില്‍ വിന്നര്‍ ആയിരുന്ന ദില്‍ഷയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്… ഇപ്പോള്‍ ദയ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് അടിയിലെ കമന്റ് ബോക്‌സില്‍ ദയയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മറ്റുള്ളവരെ കുറ്റം പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത്.. ദില്‍ഷയെ പറ്റി മോശമായി പറയാന്‍ ഇവര്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്. ദില്‍ഷയോട് എന്തിനാണ് ഇത്ര ദേഷ്യം.. എന്നെല്ലാം നീളുന്നു കമന്റുകള്‍.

ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായി ദയ അച്ചു എത്തിയിരുന്നു.. ബിഗ് ബോസ് സീസണ്‍ ഫോര്‍ ടൈറ്റില്‍ വിന്നറാകാന്‍ ദില്‍ഷയ്ക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ് ദയ ഇതിന് മുന്‍പും രംഗത്ത് വന്നിരുന്നു.

Nikhina